25.6 C
Kottayam
Saturday, June 13, 2026

പാലക്കാട് ജില്ലയിൽ വ്യത്യസ്തമായ അപകടങ്ങളിൽ മൂന്നു പേർ മരിച്ചു

Must read

പാലക്കാട്: പാലക്കാട് ജില്ലയുടെ വിവിധ ഭാഗങ്ങളിലുണ്ടായ അപകടങ്ങളിൽ ഇന്ന് മൂന്ന് പേർ മരണപ്പെട്ടു

കൊടുവായൂർ: പാലക്കാട് കൊടുവായൂരിൽ സ്കൂട്ടറിന് മുന്നിലേക്ക് നായ ചാടിയതിനെ തുടർന്നുണ്ടായ അപകടത്തിൽ വ്യാപാരിയായ ഇരുചക്ര യാത്രക്കാരൻ മരിച്ചു. മേലാർകോട് സ്വദേശിയായ മുഹമ്മദ് ഹനീഫയാണ് മരിച്ചത്. 61 വയസ്സായിരുന്നു. വീടിനോട് ചേർന്ന് പലചരക്കുകട നടത്തുകയായിരുന്ന ഹനീഫ, കടയിലേക്ക് സാധനങ്ങൾ വാങ്ങാൻ കൊടുവായൂരിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്.

- Advertisement -

മലമ്പുഴ: പാലക്കാട് ബസ്സും ഇരുചക്ര വാഹനവും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മലമ്പുഴ സ്വദേശി നിഷാദ് ആണ് വാഹനാപകടത്തിൽ മരിച്ചത്. 35 വയസ്സായിരുന്നു. മലമ്പുഴ ആണ്ടിമഠത്തുവെച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ നിഷാദിനെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് നാട്ടുകാർ കൊണ്ടു പോയെങ്കിലും യാത്രാമധ്യേ മരിക്കുകയായിരുന്നു.

- Advertisement -

അട്ടപ്പാടി: അട്ടപ്പാടി ഒമ്മലയിൽ യുവാവ് തെങ്ങിൽ നിന്ന് വീണ് മരിച്ചു. പറയങ്കല്ലിൽ ഷൗക്കത്തലിയുടെ മകൻ ജൂനൈസാണ് മരിച്ചത്.

- Advertisement -

കോട്ടയം: കോട്ടയം കെ.കെ. റോഡില്‍ പേട്ടക്കവലയ്ക്ക് സമീപം ലോറിയുടെ പിന്നില്‍ സ്‌കൂട്ടര്‍ തട്ടി സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. തമ്പലക്കാട് എറികാട് കുളത്തുങ്കല്‍ ജെ. പ്രസാദ് (70) ആണ് മരിച്ചത്. നൈനാര്‍പള്ളിക്കവലയില്‍ ബുധനാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടം. കാഞ്ഞിരപ്പള്ളി ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയുടെ പിന്നില്‍ റോഡരുകില്‍ നിന്ന് കയറിയ സ്‌കൂട്ടര്‍ ഇടിച്ചായിരുന്നു അപകടം

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

രേണു സുധി ഗുരുതരമായ അസുഖത്തോട് പോരാടുന്നു; കോട്ടയം മെഡിക്കൽ കോളേജിൽ തുടർചികിത്സ

കോട്ടയം: മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ രേണു സുധി (അന്തരിച്ച പ്രമുഖ നടൻ കൊല്ലം സുധിയുടെ ഭാര്യ) ഗുരുതരമായ ഒരു അസുഖത്തോട് കടുത്ത പോരാട്ടത്തിലാണെന്ന നടുക്കുന്ന വിവരങ്ങൾ പുറത്ത്. കേരള ഹോം ഡിസൈൻ...

പതിനാറുകാരിയുടെ പീഡനം;പ്രതി അമ്മയെ പരിചയപ്പെട്ടത് ജയിലിൽ, കുട്ടി പിതാവിനാലും പീഡിപ്പിക്കപ്പെട്ടു

കാസർകോട്: മേൽപ്പറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിൽ പതിനാറുകാരിയായ സ്കൂൾ വിദ്യാർത്ഥിനിയെ യുവതി ക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ അതീവ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. പെൺകുട്ടിയുടെ അമ്മയുടെ അടുത്ത സുഹൃത്തായ തളിപ്പറമ്പ് പുളിപ്പറമ്പ് സ്വദേശിനി...

കോഴിക്കോട്ട് നിപ ഭീതിയിൽ ആശ്വാസം; സമ്പർക്കപ്പട്ടികയിലുള്ള മൂന്നുപേരുടെ പരിശോധനാ ഫലം നെഗറ്റീവ്, പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ ആരോഗ്യമന്ത്രി നാളെ എത്തും

കോഴിക്കോട്: നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ആശങ്കയിലായിരുന്ന കോഴിക്കോട് ജില്ലയ്ക്ക് വലിയ ആശ്വാസമായി സ്രവ പരിശോധനാ ഫലം പുറത്ത്. ഹൈറിസ്ക് സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന മൂന്നുപേരുടെ പരിശോധനാ ഫലമാണ് നെഗറ്റീവായത്. ഇതോടെ പ്രാഥമിക ഘട്ടത്തിൽ രോഗവ്യാപന...

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യും ഭാര്യ സംഗീതയും വീണ്ടും ഒന്നിക്കുന്നു? ജന്മദിനത്തിൽ ഔദ്യോഗിക പ്രഖ്യാപനമെന്ന് അഭ്യൂഹം, ചർച്ചയായി കുടുംബാംഗങ്ങളുടെ ഇടപെടൽ

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയും പ്രമുഖ നടനുമായ വിജയ്‌യും ഭാര്യ സംഗീത സ്വർണലിംഗവും തമ്മിലുള്ള വിവാഹമോചനക്കേസ് തികച്ചും അപ്രതീക്ഷിതമായ പുതിയ വഴിത്തിരിവിലേക്ക് നീങ്ങുന്നതായി റിപ്പോർട്ടുകൾ. ഏറെ നാളുകളായി അകന്നു കഴിയുകയായിരുന്ന ഇരുവരും തങ്ങൾക്കിടയിലെ ഭിന്നതകൾ...

അസമിൽ സൈനിക വിമാനം തകർന്നുവീണു, തീ പടർന്നത് ലാൻഡുചെയ്തതിന് തൊട്ടുപിന്നാലെ

ദിസ്പൂർ: അസമിൽ സൈനിക കാർഗോ വിമാനം തകർന്നു. ജോർഹട്ട് വ്യോമതാവളത്തിലായിരുന്നു അപകടം. എഎൻ 32 വിമാനമാണ് ലാൻഡിംഗിനിടെ തീപിടിച്ച് തകർന്നത്. തീപിടിത്തമുണ്ടാകുന്നതിന് മുമ്പ് വിമാനം ലാൻഡ് ചെയ്യുകയും തുർടന്ന് തീപിടിച്ച് തകരുകയുമായിരുന്നു എന്നാണ്...

Popular this week