KeralaNews

ഡോ. കെ. മുത്തുലക്ഷ്മി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ പുതിയ പ്രോ വൈസ് ചാൻസലർ

കൊച്ചി:ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ പുതിയ പ്രോ വൈസ് ചാൻസലറായി ഡോ. കെ. മുത്തുലക്ഷ്മി ചുമതലയേറ്റു. ഇന്ന് ചേർന്ന സിൻഡിക്കേറ്റ് യോഗത്തിൽ വൈസ് ചാൻസലർ പ്രൊഫ. എം. വി. നാരായണൻ പ്രോ വൈസ് ചാൻസലറായി ഡോ. കെ. മുത്തുലക്ഷ്മിയെ നിർദ്ദേശിക്കുകയും യോഗം അംഗീകരിക്കുകയും ചെയ്തു.

ഡോ. കെ. മുത്തുലക്ഷ്മി, ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിൽ സംസ്കൃതം വേദാന്ത വിഭാഗം പ്രൊഫസറും റിസർച്ച് ആന്റ് ഡെവലപ്മെന്റ് സെൽ ഡയറക്ടറുമാണ്. 25 വർഷത്തെ സർവ്വകലാശാല അധ്യാപന പരിചയമുളള ഡോ. മുത്തുലക്ഷ്മി, ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ ഇന്ത്യൻ മെറ്റാഫിസിക്സ് ഫാക്കൽട്ടി ഡീനും സംസ്കൃതം വേദാന്ത വിഭാഗം അധ്യക്ഷയുമായിരുന്നു.

നിലവിൽ മധുര കാമരാജ്, ശ്രീ ശങ്കരാചാര്യ, എം. ജി., കേരള, ശ്രീ നാരായണ ഓപ്പൺ സർവ്വകലാശാലകളിൽ സംസ്കൃതം പി. ജി. ബോർഡ് ഓഫ് സ്റ്റഡീസ് അംഗമാണ്. 2008ൽ വിവർത്തനത്തിനുളള കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു.

വാഗ്ഭടാനന്ദൻ സ്ഥാപിച്ച കേരള ആത്മവിദ്യാസംഘം പ്രസിദ്ധീകരിക്കുന്ന ആത്മവിദ്യ മാഗസിന്റെ ഉപദേശക സമിതി അംഗം, സാൻസ്ക്രിറ്റ് റിസർച്ച് ഫൗണ്ടേഷൻ പ്രസിദ്ധീകരിക്കുന്ന യു ജി സി അംഗീകൃത റിസർച്ച് ജേർണൽ “കിരണാവലി”യുടെ പത്രാധിപ സമിതി അംഗം, എന്നീ നിലകളിൽ പ്രവർത്തിക്കുന്ന ഡോ. മുത്തുലക്ഷ്മി നാല് പുസ്തകങ്ങളും നിരവധി ഗവേഷണ പ്രബന്ധങ്ങളും രചിച്ചിട്ടുണ്ട്.

ചാലക്കുടി സ്വദേശിനി. പരേതരായ വൈദ്യഭൂഷണം കെ. രാഘവൻ തിരുമുൽപ്പാടിന്‍റെയും വിശാലാക്ഷി തമ്പുരാട്ടിയുടെയും മകളാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker