ഭോപ്പാല്‍: മദ്യം കിട്ടാതെ വന്നതോടെ സാനിറ്റൈസര്‍ കുടിച്ച മൂന്ന് സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. ദിവസ വേതന തൊഴിലാളികളാണ് മരിച്ച മൂന്നു പേരും.
കൊവിഡ് 19 നിയന്ത്രണങ്ങളെ തുടര്‍ന്ന് മദ്യം കിട്ടാതെ വന്നതോടെയാണ് ഇവര്‍ ഈ മാസം 21ന് സാനിറ്റൈസര്‍ കഴിച്ചത്. ഇതോടെ ഇവരുടെ ആരോഗ്യനില വഷളാവുകയും മരണമടയുകയുമായിരുന്നുവെന്ന് എ.എസ്.പി അങ്കിത് ജയ്സ്വാള്‍ പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News