എല്ലാവര്‍ക്കും മിനി ഹെലികോപ്ടര്‍, കുടുംബങ്ങള്‍ക്കു ഒരു കോടി രൂപയുടെ സ്ഥിരനിക്ഷേപം, ചന്ദ്രനിലേക്ക് പോകാന്‍ എല്ലാവര്‍ക്കും അവസരം! വമ്പന്‍ വാഗ്ദാനങ്ങളുമായി സ്വതന്ത്ര സ്ഥാനാര്‍ത്ഥി

ചെന്നൈ: നിയമസഭാ തെരഞ്ഞടുപ്പ് നടക്കുന്ന തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്ക് അവിശ്വസനീയ വാഗ്ദാനങ്ങളുമായി സൗത്ത് മധുര നിയോജക മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി തുലം ശരവണന്‍. എല്ലാവര്‍ക്കും മിനി ഹെലികോപ്ടര്‍, എല്ലാ കുടുംബങ്ങള്‍ക്കും സ്ഥിര നിക്ഷേപമായി ഒരു കോടി രൂപ, ചന്ദ്രനിലേക്ക് പോകാന്‍ എല്ലാവര്‍ക്കും അവസരം നല്‍കും എന്നിവയാണ് അദ്ദേഹത്തിന്റെ വാഗ്ദാനങ്ങളില്‍ പറയുന്നത്.

ഇതൊന്നുംകൂടാതെ ചൂട് കാലത്ത് തന്റെ മണ്ഡലത്തിലെ ജനങ്ങള്‍ക്കായി ഒരു കൃത്രിമ മഞ്ഞുമല സ്ഥാപിക്കുമെന്നും, വീട്ടമ്മമാരുടെ ജോലിഭാരം കുറയ്ക്കാന്‍ ഓരോ വീട്ടിലും റോബോര്‍ട്ട് സംവിധാനം നല്‍കുമെന്നും, നദിക്കരയില്‍ താമസിക്കുന്നവര്‍ക്കുള്ള യാത്രാ സൗകര്യങ്ങള്‍ക്കായി ബോട്ടുകള്‍ നല്‍ക്കുമെന്നും, മണ്ഡലത്തില്‍ ഒരു സ്പേസ് റിസര്‍ച്ച് സെന്ററും റോക്കറ്റ് ലോഞ്ച് പാഡും നിര്‍മ്മിക്കുമെന്നും അദ്ദേഹത്തിന്റെ വാഗ്ദാനങ്ങളില്‍ പറയുന്നു. സാധാരണക്കാരായ സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുത്ത് അവരില്‍ അവബോധം ഉണ്ടാക്കുകയാണ് ലക്ഷ്യം എന്ന് അദ്ദേഹം അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News