29.7 C
Kottayam
Saturday, June 13, 2026

ഇരട്ട വോട്ട് ഉള്ളവരുടെ വോട്ടുകള്‍ മരവിപ്പിക്കണം; ചെന്നിത്തല ഹൈക്കോടതിയില്‍

Must read

കൊച്ചി: ഇരട്ട വോട്ട് ആരോപണത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയില്‍. ഇരട്ട വോട്ട് ഉള്ളവരുടെ വോട്ടുകള്‍ മരവിപ്പിക്കണമെന്നും അവരെ വോട്ട് ചെയ്യാന്‍ അനുവദിക്കരുതെന്നും ആവശ്യപ്പെട്ടാണ് ചെന്നിത്തല കോടതിയെ സമീപിച്ചത്.

വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് വരുത്താന്‍ കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ പ്രോസിക്യൂഷന്‍ നടപടി വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് കമ്മീഷന് അഞ്ച് വട്ടം കത്ത് അയച്ചിട്ടും വിഷയത്തില്‍ തുടര്‍നടപടി ഉണ്ടായില്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

സംസ്ഥാനത്ത്1,09,693 ഇരട്ട വോട്ടുകള്‍ വോട്ടര്‍ പട്ടികയിലുണ്ടെന്നാണ് ചെന്നിത്തല കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. കണ്ണൂര്‍ ജില്ലയില്‍ ഇരിക്കൂറില്‍ 537 പേര്‍ക്കും അഴീക്കോട് 711 പേര്‍ക്കും ഇരട്ടവോട്ടുകളുണ്ട്. ഒരു മണ്ഡലത്തില്‍ വോട്ടും തിരിച്ചറിയല്‍ കാര്‍ഡുമുള്ളവര്‍ക്ക് മറ്റു മണ്ഡലത്തില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡും വോട്ടുമുണ്ട്.

ഇരിക്കൂര്‍ നിയോജകമണ്ഡലത്തില്‍ 537 ഇരട്ടവോട്ടുകളുണ്ട്. കല്യാശേരി 91, തളിപ്പറമ്പ് 242, അഴീക്കോട് 47, കണ്ണൂര്‍ 30, പയ്യന്നൂര്‍ 127 എന്നിവിടങ്ങളിലെ വോട്ടര്‍മാര്‍ക്കാണ് ഇരിക്കൂറിലും വോട്ടുള്ളത്. അഴീക്കോട് മണ്ഡലത്തില്‍ 711 പേര്‍ക്കാണ് ഇരട്ടവോട്ടുകളുള്ളത്. പയ്യന്നൂര്‍ 44, കല്യാശേരി 124, തളിപ്പറമ്പ് 204, ഇരിക്കൂര്‍ 54, കണ്ണൂര്‍ 287 പേര്‍ക്ക് ഇരട്ട വോട്ടുണ്ട്.

- Advertisement -

കൂടാതെ ചേര്‍ത്തല, കുണ്ടറയടക്കം നിരവധി മണ്ഡലങ്ങളിലും ഇരട്ടവോട്ടുണ്ട്. ചേര്‍ത്തല മണ്ഡലത്തില്‍ 1,215 വോട്ടുകള്‍ മറ്റു മണ്ഡലത്തിലുള്ളവരുടെതാണ്. പൂഞ്ഞാര്‍ 104, അരൂര്‍ 729, അമ്പലപ്പുഴ എന്നിവിടങ്ങളിലെ വോട്ടര്‍മാരാണ് ചേര്‍ത്തലയിലുമുള്ളത്. കുണ്ടറയില്‍ 387 വോട്ടുകള്‍ മറ്റു മണ്ഡലങ്ങളിലുള്ളവരുടെതാണ്. പുനലൂര്‍ 89, ചടയമംഗലം 80, കൊല്ലം 218 എന്നിവിടങ്ങളിലെ വോട്ടര്‍മാരാണ് കുണ്ടറയിലുമുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കഴിഞ്ഞ മൂന്ന് ലോകകപ്പുകളും കൃത്യമായി പ്രവചിച്ച സാമ്പത്തിക ശാസ്ത്രജ്ഞൻ പറയുന്നു; 2026-ൽ ഈ രാജ്യം കപ്പടിക്കും!

ന്യൂഡൽഹി: ഭൂഗോളത്തിന്റെ നാനാഭാഗങ്ങളിലും ഇപ്പോൾ ഫിഫ ലോകകപ്പിന്റെ അലയൊലികൾ മാത്രമാണ് കേൾക്കാനുള്ളത്. ഇത്തവണത്തെ ഫുട്ബോൾ രാജാക്കന്മാർ ആരാകുമെന്ന ആകാംഷയിലാണ് ലോകമെമ്പാടുമുള്ള കായിക പ്രേമികൾ. മെസ്സിയുടെ അർജന്റീന ഇത്തവണയും കിരീടം നിലനിർത്തുമോ, അതോ ഫ്രാൻസ്,...

ധർമസ്ഥല വെളിപ്പെടുത്തൽ; വ്യാജ ആരോപണമുന്നയിക്കാൻ നടൻ പ്രകാശ്‌ രാജ് സമ്മർദം ചെലുത്തി, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായിപ്രതി ചിന്നയ്യ

ബെംഗളൂരു: ധർമസ്ഥല വെളിപ്പെടുത്തൽ കേസുമായി ബന്ധപ്പെട്ട് നടൻ പ്രകാശ് രാജിനും സാമൂഹികപ്രവർത്തകരായ മഹേഷ് ഷെട്ടി തിമ്മരോഡി, ഗിരീഷ് മട്ടന്നവർ തുടങ്ങിയവർക്കുമെതിരേ ആരോപണവുമായി പ്രതി ചിന്നയ്യ. വ്യാജ ആരോപണങ്ങൾ ഉന്നയിക്കാൻ പ്രകാശ് രാജ് അടക്കമുള്ളവർ നിർബന്ധിച്ചെന്നാണ്...

രണ്ടാം വിക്കറ്റ് വീണു! പ്രോസിക്യൂട്ടർ നിയമനത്തിൽ യുഡിഎഫ് സർക്കാരിന്റെ യൂടേൺ; സ്മാർട്ട് ക്രിയേഷൻസ് അഭിഭാഷകനെ രാജിവെപ്പിച്ചു

കോട്ടയം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിസ്ഥാനത്തുള്ള സ്മാർട്ട് ക്രിയേഷൻസിന്റെ അഭിഭാഷകനെ ഹൈക്കോടതിയിലെ സ്‌പെഷ്യൽ ഗവ.പ്രോസിക്യൂട്ടറായി നിയമിച്ചതിൽ യൂടേൺ അടിച്ച് സർക്കാർ. സ്മാർട്ട് ക്രിയേഷൻസ് അഭിഭാഷകൻ അഡ്വ. കെ.ബി.പ്രദീപിനെ രാജിവെപ്പിച്ചു. പ്രദീപിനോട് മുഖ്യമന്ത്രി വി.ഡി.സതീശൻ രാജി...

യുട്യൂബർ ‘തൊപ്പി’ക്കെതിരെ അതീവ ഗുരുതര ക്രിമിനൽ ആരോപണങ്ങൾ; പോക്സോ, മയക്കുമരുന്ന് കേസുകളിൽ സമഗ്ര അന്വേഷണത്തിന് ഡിജിപിയുടെ ഉത്തരവ്

മലപ്പുറം: വിവാദ യുട്യൂബർ 'തൊപ്പി' എന്ന മുഹമ്മദ് നിഹാദിനും കൂട്ടാളികൾക്കുമെതിരെ ഉയർന്ന കടുത്ത ക്രിമിനൽ ആരോപണങ്ങളിൽ സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന പൊലീസ് മേധാവി (ഡിജിപി). പ്രമുഖ അഭിഭാഷകൻ ശ്രീജിത്ത് പെരുമന നൽകിയ...

പെരുമ്പാവൂരിൽ ‘ഓപ്പറേഷൻ തൂഫാൻ’: ഹെറോയിനുമായി അസം സ്വദേശിനി പിടിയിൽ; ലഹരി വിൽപന സോഷ്യൽ മീഡിയ വഴി

പെരുമ്പാവൂർ: അന്തർസംസ്ഥാന തൊഴിലാളികൾക്കിടയിലെ ലഹരി മാഫിയയെ വേരോടെ പിഴുതെറിയാൻ ലക്ഷ്യമിട്ട് കൊച്ചി റൂറൽ പൊലീസ് നടത്തുന്ന 'ഓപ്പറേഷൻ തൂഫാൻ' (Operation Toofaan) പരിശോധനയിൽ വീണ്ടും വൻ വിജയം. പെരുമ്പാവൂരിൽ മാരക മയക്കുമരുന്നായ ഹെറോയിനുമായി...

Popular this week