പത്തനംതിട്ട: സംസ്ഥാനത്ത് ഇന്ന് മൂന്ന് പേര് കൊവിഡ് ബാധിച്ച് മരിച്ചു. പത്തനംതിട്ടയില്‍ രണ്ട് പേരും ആലപ്പുഴയില്‍ ഒരാളുമാണ് കൊവിഡ് ബാധിച്ച് മരിച്ചത്. പത്തനംതിട്ടയില്‍ അടൂര്‍ സ്വദേശി ഭാസ്കരന്റെ മരണമാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. 70 വയസായിരുന്നു. കിഡ്നി സംബന്ധമായ അസുഖങ്ങളും പക്ഷാഘാതവും ഉണ്ടായിരുന്നു അദ്ദേഹത്തിന്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. വല്ലന സ്വദേശി രവീന്ദ്രന് മരണ ശേഷമാണ് കൊവിഡ് സ്ഥിരീകരിക്കുന്നത്. 70 വയസായിരുന്നു.
കായംകുളം പത്തിയൂര്‍ക്കാല സ്വദേശി റജിയാ ബീവിയാണ് ആലപ്പുഴയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. 59 വയസായിരുന്നു. കാന്‍സര്‍ ബാധിതിയായ റജിയാ ബീവി വണ്ടാനം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയായിരുന്നു മരണം.