എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിക്ക് കൊവിഡ്

ന്യൂഡല്‍ഹി: എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഞായറാഴ്ചാണ് പ്രേമചന്ദ്രന് കോവിഡ് സ്ഥിരീകരിച്ചത്. പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി ഡല്‍ഹിയിലാണ് അദ്ദേഹം. ശനിയാഴ്ച യുഡിഎഫ് എംപിമാരോടൊപ്പം പ്രേമചന്ദ്രന്‍ വാര്‍ത്താസമ്മേളനം നടത്തിയിരുന്നു.

അതേസമയം കൂടുതല്‍ എംപിമാര്‍ക്കു കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ലോക്‌സഭയുടെ വര്‍ഷകാല സമ്മേളനം വെട്ടിച്ചുരുക്കിയേക്കുമെന്നും റിപ്പോര്‍ട്ട് ഉണ്ട്. ബുധനാഴ്ചയോടെ സമ്മേളനം അവസാനിപ്പിക്കാനാണ് നീക്കം. പ്രതിപക്ഷ പാര്‍ട്ടികളുമായി ആലോചിച്ചശേഷമാണ് സര്‍ക്കാര്‍ ഇക്കാര്യം തീരുമാനിച്ചത്.

എം.പിമാരുടെ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് കേന്ദ്രനീക്കം. ലോക്‌സഭ സമ്മേളനത്തിന് മുന്നോടിയായി നടത്തിയ കൊവിഡ് പരിശോധനയില്‍ നെഗറ്റീവായ മൂന്ന് എം.പിമാര്‍ക്ക് പിന്നീട് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് ലോക്‌സഭ സമ്മേളനം വെട്ടിച്ചുരുക്കാന്‍ ആലോചിക്കുന്നത്. പ്രതിപക്ഷ പാര്‍ട്ടികളും സഭാ സമ്മേളനം അവസാനിപ്പിക്കുന്നതിന് അനുകൂലമാണ്. രാജ്യസഭയും ബുധനാഴ്ചയോടെ അവസാനിപ്പിക്കാനാണ് സാധ്യത.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News