CrimeKeralaNews

വെടിക്കെട്ട് പുരയ്ക്ക് സമീപം പടക്കം പൊട്ടിച്ചു: 3 പേർ അറസ്റ്റിൽ, തൃശൂർ പൂരം വെടിക്കെട്ട് ഇന്ന്

തൃശ്ശൂർ :പൂരം തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് പുരയ്ക്ക് സമീപം പടക്കം പൊട്ടിച്ച മൂന്നുപേർ അറസ്റ്റിൽ.കോട്ടയം സ്വദേശികളായ അജി, ഷിജാസ്, തൃശ്ശൂർ എൽത്തുരുത്ത് സ്വദേശി അനിൽകുമാർ എന്നിവരാണ് അറസ്റ്റിലായത്.

ഇവർ മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ്. ചൈനീസ് പടക്കം പൊട്ടിക്കുന്നത് കണ്ട ഇവരെ പട്രോളിങ് നടത്തുകയായിരുന്ന പോലീസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.

മഴയെ തുടർന്ന് മാറ്റിവെച്ച തൃശൂർ പൂരം വെടിക്കെട്ട് ഇന്ന് നടത്താന്‍ ധാരണ.ജില്ലാഭരണകൂടത്തിന്റ അനുമതിക്ക് വിധേയമായി ഇന്ന് വൈകുന്നേരം 6.30ന് വെടിക്കെട്ട്‌ നടത്താനാണ് ധാരണയായത്

.

പൂരം നാളിൽ പുലർച്ചെ മൂന്നിന് നടക്കേണ്ട വെടിക്കെട്ടാണ് മഴ മൂലം മാറ്റിവെച്ചത്.വെടിക്കെട്ട് ഞായറാഴ്ച നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.

എന്നാല്‍ വരുന്ന അഞ്ച് ദിവസം കൂടി മഴക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ വകുപ്പിൻെറ മുന്നറിയിപ്പ് വന്നതിനാല്‍ ഇനിയും വൈകിപ്പിക്കേണ്ടെന്ന തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ് വെടിക്കെട്ട് ഇന്ന് നടത്താന്‍ ധാരണയായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button