നെടുമ്പാശേരിയില്‍ ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച മൂന്നുപേര്‍ അറസ്റ്റില്‍

കൊച്ചി: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കെ രാത്രി കടകള്‍ തുറന്ന മൂന്ന് പേര്‍ അറസ്റ്റില്‍. നെടുമ്പാശേരി വിമാനത്താവളത്തിന് സമീപത്ത് രണ്ട് ഹോട്ടല്‍ ഉടമകളുള്‍പ്പെടെ മൂന്നുപേരാണ് അറസ്റ്റിലായത്. അബ്ദുല്‍ സലാം, നിസാര്‍, ജോഷി എന്നിവരാണ് അറസ്റ്റിലായത്.

വൈകിട്ട് 5 ന് ശേഷം കടകള്‍ തുറന്നു പ്രവര്‍ത്തിക്കരുതെന്ന നിര്‍ദേശം ലംഘിച്ചതിനാണ് ഇവര്‍ അറസ്റ്റിലായത്. ഒരു വര്‍ഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

അതേസമയം കൊവിഡ് നിയന്ത്രിക്കാന്‍ ആഹ്വാനം ചെയ്ത 21 ദിവസത്തെ രാജ്യവ്യാപക ലോക്ക് ഡൗണിന്റെ ആദ്യ മണിക്കൂര്‍ പൂര്‍ണ്ണം. ഒറ്റപ്പെട്ട സംഭവങ്ങള്‍ ഒഴിച്ചാല്‍ രാജ്യം സമ്പൂര്‍ണ്ണ ലോക്ക് ഡൗണിലേയ്ക്ക് പ്രവേശിച്ചു. 21 ദിവസത്തെ ലോക്ക് ഡൗണ്‍ മുന്‍നിര്‍ത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശങ്ങളും കേന്ദ്ര ആഭ്യന്തരമന്ത്രാലയം പ്രസിദ്ധികരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News