ആലപ്പുഴ ജില്ലയില്‍ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഹരിപ്പാട് സ്വദേശിയായ യുവാവിനാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇയാള്‍ ഖത്തറില്‍ നിന്നു എത്തിയ ആളാണ്.

രോഗലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് ഇയാളെ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇയാളുടെ ആരോഗ്യ നില തൃപ്തികരമാണ്. 5509 പേരാണ് ജില്ലയില്‍ നിരീക്ഷണത്തില്‍ ഉള്ളത്. ഇതില്‍ 19 പേര്‍ മാത്രമാണ് ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുന്നത്. ജില്ലയില്‍ ഇന്നലെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. അതുകൊണ്ട് തന്നെ നിരത്തുകളില്‍ പോലീസ് പരിശോധന ശക്തമക്കിയിട്ടുണ്ട്.

അതേസമയം കൊവിഡ് നിയന്ത്രിക്കാന്‍ ആഹ്വാനം ചെയ്ത 21 ദിവസത്തെ രാജ്യവ്യാപക ലോക്ക് ഡൗണിന്റെ ആദ്യ മണിക്കൂര്‍ പൂര്‍ണ്ണം. ഒറ്റപ്പെട്ട സംഭവങ്ങള്‍ ഒഴിച്ചാല്‍ രാജ്യം സമ്പൂര്‍ണ്ണ ലോക്ക് ഡൗണിലേയ്ക്ക് പ്രവേശിച്ചു. 21 ദിവസത്തെ ലോക്ക് ഡൗണ്‍ മുന്‍നിര്‍ത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശങ്ങളും കേന്ദ്ര ആഭ്യന്തരമന്ത്രാലയം പ്രസിദ്ധികരിച്ചു. ഇതനുസരിച്ച് തെറ്റായ വാദം ഉന്നയിച്ച് വിലക്കില്‍ നിന്ന് ഇളവ് നേടാന്‍ ശ്രമിച്ചാല്‍ രണ്ടു വര്‍ഷം വരെ വ്യക്തികള്‍ക്ക് തടവ് ശിക്ഷ ലഭിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News