കര്‍ട്ടന്‍ വില്‍ക്കാന്‍ വീടുകളില്‍ കയറിയിറങ്ങും, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന് പരാതി; മൂന്ന് പേര്‍ അറസ്റ്റില്‍

പത്തനംതിട്ട: വീടുകളില്‍ കര്‍ട്ടന്‍ വില്‍പനയ്‌ക്കെത്തി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ മൂന്ന് യുവാക്കള്‍ അറസ്റ്റില്‍. എ ഷാജി (48), ജോഷി (36), നൗഫല്‍ (23) എന്നിവരാണ് പത്തനാപുരം പോലീസിന്റെ പിടിയിലായത്.

വാനില്‍ കര്‍ട്ടനുമായി എത്തി വീടുകളില്‍ കയറി വില്‍ക്കുന്നതിനിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണു പരാതി. സിസിടിവി ദൃശ്യത്തില്‍ നിന്നു വാഹനത്തിന്റെ നമ്പര്‍ കണ്ടെത്തി വാന്‍ കസ്റ്റഡിയിലെടുത്തെങ്കിലും പ്രതികള്‍ ഒളിവില്‍ പോയി.

പ്രതികള്‍ക്കു ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ച ഹൈക്കോടതി അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News