അഴിമതി കാണിക്കില്ലെന്ന കമ്യൂണിസ്റ്റ് ശൈലിക്ക് ഇളക്കം തട്ടി; സി.പി.എമ്മിനുണ്ടായ തിരിച്ചടിയിൽ തോമസ് ഐസക്ക്

തിരുവനന്തപുരം: കമ്യൂണിസ്റ്റുകാർ അഴിമതി കാണിക്കില്ലെന്ന പൊതുസമൂഹത്തിന്റെ വിശ്വാസത്തിന് ഇളക്കം തട്ടിയിട്ടുണ്ടെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്ക്. തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പാർട്ടിയിൽ നടക്കുന്ന സ്വയംവിമർശനങ്ങളുടെ ഭാഗമായാണ് മുതിർന്ന നേതാവിന്റെ തുറന്നുപറച്ചിൽ. വികസനം മാത്രം നടപ്പിലാക്കിയതുകൊണ്ട് തിരഞ്ഞെടുപ്പുകളിൽ വിജയിക്കാൻ കഴിയില്ലെന്നും രാഷ്ട്രീയവും സംസ്‌കാരവും ഉയർത്തിപ്പിടിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

സ്വന്തം കാര്യത്തിനല്ല, നാടിന്റെ കാര്യത്തിനാണ് കമ്യൂണിസ്റ്റുകാർ നിലകൊള്ളുന്നത് എന്നൊരു ബഹുമാനം സമൂഹത്തിലുണ്ടായിരുന്നു. എന്നാൽ അഴിമതി കാണിക്കില്ലെന്ന ഈ പാരമ്പര്യ ശൈലിക്ക് ഇപ്പോൾ ഇളക്കം തട്ടിയിരിക്കുകയാണെന്ന് ഐസക്ക് നിരീക്ഷിച്ചു. നമ്മൾ നല്ലത് ചെയ്താൽ മാത്രം പോരാ, നമ്മൾ നല്ലവരാണെന്ന് ജനങ്ങൾക്ക് തോന്നുകയും വേണം. കണ്ണഞ്ചിക്കുന്ന വികസന നേട്ടങ്ങൾ മാത്രം മുൻനിർത്തി വോട്ട് ചോദിക്കുന്നത് പരാജയത്തിന് കാരണമായേക്കാം. വികസനത്തോടൊപ്പം ശരിയായ രാഷ്ട്രീയവും സംസ്‌കാരവും പെരുമാറ്റശൈലിയും ഉണ്ടെങ്കിൽ മാത്രമേ വിജയം ഉറപ്പിക്കാൻ കഴിയൂ എന്നതാണ് പ്രധാന പാഠമെന്ന് അദ്ദേഹം പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News