25.4 C
Kottayam
Friday, May 17, 2024

കോവിഡ്-19 കേരളത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് തിരിച്ചടിയാകുമെന്ന് തോമസ് ഐസക്

Must read

തിരുവനന്തപുരം: കോവിഡ്-19 കേരളത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് തിരിച്ചടിയാകുമെന്ന് ധനമന്ത്രി തോമസ് ഐസക്. കേരളത്തില്‍ 14 പേര്‍ക്കു കൊറോണ വൈറസ് സ്ഥിരീകരിക്കുകയും നൂറു കണക്കിനു പേര്‍ നിരീക്ഷണത്തിലാകുകയും ചെയ്ത സാഹചര്യത്തിലാണു മന്ത്രിയുടെ പ്രതികരണം.

ടൂറിസം നിയന്ത്രണങ്ങള്‍ക്കുപുറമേ വ്യാപാരം കുറയാന്‍ തുടങ്ങിയത് നികുതിവരുമാനത്തില്‍ പ്രതിഫലനം ഉണ്ടാക്കും. ഇതിനൊപ്പം കോവിഡ്-19 ഗള്‍ഫില്‍ സൃഷ്ടിച്ച പ്രതിസന്ധിയും കേരളത്തെ ബാധിക്കും. ഇതുകൊണ്ടാണ് രോഗവ്യാപനം തടയാന്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതെന്നും ഐസക് പറഞ്ഞു.

പ്രതിരോധം ഊര്‍ജിതമാക്കാന്‍ കേരള ഫിനാന്‍സ് കോര്‍പറേഷനില്‍നിന്ന് മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന് 150 കോടി രൂപ ലഭ്യമാക്കി. പുതിയ സാന്പത്തികവര്‍ഷം തുടങ്ങുന്നതോടെ സാന്പത്തികപ്രതിസന്ധിയില്‍ അയവുണ്ടാകുമെന്നും ധനമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week