26.2 C
Kottayam
Thursday, May 16, 2024

തോമസ് ചാണ്ടിയെ അകമഴിഞ്ഞ് സഹായിച്ച് സര്‍ക്കാര്‍; 1.17 കോടിയുടെ നികുതി ഈടാക്കുന്നത് 34 ലക്ഷമാക്കി കുറക്കാന്‍ നിര്‍ദേശം

Must read

ആലപ്പുഴ: അനധികൃത നിര്‍മ്മാണത്തില്‍ മുന്‍ ഗതാഗത മന്ത്രി തോമസ് ചാണ്ടിക്ക് പിഴ ചുമത്തിയ സംഭവത്തില്‍ തോമസ് ചാണ്ടിയെ സഹായിച്ച് സംസ്ഥാന സര്‍ക്കാര്‍. ആലപ്പുഴ നഗരസഭ നിദേശിച്ച പിഴ ഒടുക്കേണ്ടെന്ന് തദ്ദേശവകുപ്പ്. 1.17 കോടിയുടെ നികുതി ഈടാക്കുന്നത് 34 ലക്ഷമാക്കി കുറക്കാന്‍ നിര്‍ദേശം. ഇതുസംബന്ധിച്ച് തദ്ദേശ വകുപ്പ് പുതിയ ഉത്തരവ് ഇറക്കി. തീരുമാനം നടപ്പാക്കാന്‍ ആലപ്പുഴ നഗരസഭാ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി.

രണ്ട് കോടി 71 ലക്ഷം രൂപയാണ് നേരത്തെ പിഴ ഈടാക്കിയത്. ഇതിനെതിരെ ലേക്ക്പാലസ് ഉടമകള്‍ സര്‍ക്കാരിനെ സമീപിക്കുകയും പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അഡീഷ്ണല്‍ ചീഫ് സെക്രട്ടറിയുടെ നിര്‍ദ്ദേശപ്രകാരം രണ്ട് മാസം മുമ്പ് നഗരസഭ ചുമതലയുള്ള റീജ്യണല്‍ ജോയിന്റ് ഡയറക്ടര്‍ റിസോര്‍ട്ടിലെത്തി പരിശോധനകള്‍ നടത്തിയത്. പിഴ തുക വളരെ കൂടുതലായി കണ്ടെത്തുകയും പിന്നീട് ഇത് 1.17 കോടി രൂപയായി കുറക്കുകയായിരുന്നു. എന്നാല്‍ നിലവില്‍ 1.17 കോടിയുടെ നികുതി ഈടാക്കുന്നത് 34 ലക്ഷമാക്കി കുറക്കാനാണ് നിര്‍ദേശം. ഇത് സംബന്ധിച്ച് തദ്ദേശ വകുപ്പ് പുതിയ ഉത്തരവ് ഇറക്കിയിട്ടുണ്ട്. തീരുമാനം നടപ്പാക്കാന്‍ ആലപ്പുഴ നഗരസഭാ സെക്രട്ടറിക്ക് നിര്‍ദേശം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week