26 C
Kottayam
Saturday, June 6, 2026

ആദ്യം പീഡിപ്പിച്ചത് ബന്ധു, സാമ്പത്തികാവസ്ഥ ചൂഷണം ചെയ്ത് ബേബി; വിവാഹം കഴിപ്പിക്കാനും ശ്രമം; തൊടുപുഴ പീഡനത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

Must read

തൊടുപുഴ: ഇടുക്കി തൊടുപുഴയില്‍ ജോലി വാഗ്ദാനം ചെയ്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പതിനഞ്ചു വയസ്സു മുതല്‍ കുട്ടി പീഡനത്തിന് ഇരയായി. ബന്ധുവായ തങ്കച്ചനാണ് കുട്ടിയെ ആദ്യം പീഡിപ്പിച്ചത്. 17 കാരിയെ 15 ലേറെ പേര്‍ പീഡിപ്പിച്ചു എന്നാണ് കേസ്.ഇടനിലക്കാരനായ കുമാരമംഗലം സ്വദേശി ബേബിയെന്ന രഘുവാണ് മുഖ്യപ്രതി. ഇയാള്‍ ജോലി വാഗ്ദാനം ചെയ്ത് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും നിരവധി പേര്‍ക്ക് കാഴ്ച വെക്കുകയുമായിരുന്നു.

സംഭവത്തില്‍ ബേബി അടക്കം ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പത്ത് എഫ്ഐആര്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.സാമൂഹികവും സാമ്പത്തികവുമായി പരിതാപകരമായ അവസ്ഥയിലാണ് കുട്ടി കഴിഞ്ഞിരുന്നത്. കുട്ടിക്ക് അച്ഛനില്ല. അമ്മയും മുത്തശ്ശിയുമാണുള്ളത്. സാമ്പത്തികമായി വളരെ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന കുടുംബമാണ്. കുട്ടിയുടെ സാഹചര്യം മനസ്സിലാക്കിയ ബേബി ജോലി വാഗ്ദാനം ചെയ്ത് ലൈംഗികമായി ചൂഷണം ചെയ്യുകയും, മറ്റുള്ളവര്‍ക്ക് കാഴ്ച വെക്കുകയുമായിരുന്നുവെന്ന് പൊലീസ് സൂചിപ്പിച്ചു.

20 ഓളം പേര്‍ക്ക് പെണ്‍കുട്ടിയെ കാഴ്ച വെച്ചതായി ബേബി പൊലീസിനോട് സമ്മതിച്ചു. അതിനിടെ, പെണ്‍കുട്ടിയെ രണ്ടു കൊല്ലം മുമ്പ് വിവാഹം കഴിപ്പിക്കാനും ശ്രമം നടന്നു. ഇടുക്കി ഹൈറേഞ്ച് മേഖലയില്‍ വെച്ച് ഡ്രൈവറായ ഒരാളുമായി വിവാഹം നടത്താനാണ് ശ്രമിച്ചത്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഇടപെട്ടാണ് വിവാഹം തടഞ്ഞത്.പിന്നീട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഒരു വര്‍ഷത്തോളം കുട്ടിയെപ്പറ്റി അന്വേഷിച്ചിരുന്നു.

തുടര്‍ന്ന് കമ്മിറ്റിയുടെ ശ്രദ്ധമാറിയതോടെയാണ് ഇടനിലക്കാരന്‍ ബേബി കുട്ടിയെ ചൂഷണത്തിന് ഇരയാക്കുന്നത്. കേസില്‍ ബേബിയെക്കൂടാതെ, പെരിന്തല്‍മണ്ണ സ്വദേശി ജോണ്‍സണ്‍, കുറിച്ചി സ്വദേശി തങ്കച്ചന്‍, കല്ലൂര്‍കാട് സ്വദേശി സജീവ്, കാരിക്കോട് സ്വദേശി ബഷീര്‍ ,കോടിക്കുളം സ്വദേശി തോമസ് ചാക്കോ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

വാട്സ്ആപ്പിൽ രാജിക്കത്തയച്ച് മന്ത്രി, പ്രശ്‌നം പരിഹരിച്ചതായി മുഖ്യമന്ത്രി, കർണാടകയിൽ കൂടൂതൽപേർ പരാതിയുമായി രംഗത്ത്

ബംഗളൂരു: കർണാടകയിലെ പുതിയ മന്ത്രിസഭയിൽ വകുപ്പ് വിഭജനത്തെച്ചൊല്ലി ഉടലെടുത്ത അസ്വാരസ്യങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. തനിക്ക് ലഭിച്ച വകുപ്പിൽ അതൃപ്തി അറിയിച്ച് മുതിർന്ന നേതാവായ രാമലിംഗ റെഡ്ഡി വാട്‌സാപ്പ് വഴി രാജിക്കത്ത്...

സൂര്യകുമാർ തെറിച്ചു; ടീമിലുമിടമില്ല ടി20 ടീം ക്യാപ്റ്റനായി ശ്രേയസ് അയ്യർ, വൈഭവ് സൂര്യവംശി ടീമിൽ

മുംബൈ: ഇന്ത്യൻ ടി20 ടീമിൽ വമ്പൻ മാറ്റങ്ങളോടെ അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കും ഏഷ്യൻ ഗെയിംസിനുമുള്ള ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. ശ്രേയസ് അയ്യരെ ഇന്ത്യൻ ടി20 ടീം ക്യാപ്റ്റനായി പ്രഖ്യാപിച്ചു. സമീപകാലത്ത് ഫോം കണ്ടെത്താൻ...

കോഴിക്കോട് ഒഴുക്കരയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം: യുവാവിന് ദാരുണാന്ത്യം;ഞെട്ടിക്കുന്ന സിസിടിവി ദൃശ്യം

കോഴിക്കോട്: മായനാട് ഒഴുക്കരയിൽ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ യുവാവ് മരണപ്പെട്ടു. ഒഴുക്കര തട്ടാരി താമസിക്കുന്ന ഷബീറിന്റെ (ബിരിയാണി പോട്ട്) മകൻ അലി അഫാൻ ആണ് അപകടത്തിൽ മരണമടഞ്ഞത്. ഇന്ന് രാവിലെ...

സിഎംആർഎൽ-എക്‌സാലോജിക് കേസ്: വീണയെ ഇഡി ഉടൻ ചോദ്യം ചെയ്‌തേക്കും; അക്കൗണ്ടുകൾ കണ്ടുകെട്ടാൻ നീക്കം

കൊച്ചി: രാഷ്ട്രീയ കേരളത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ച സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുഖ്യമന്ത്രിയുടെ മകൾ ടി. വീണയെ കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉടൻ ചോദ്യം ചെയ്‌തേക്കും. നിലവിൽ...

Popular this week