KeralaNews

കൊല്ലത്ത് വൃദ്ധമാതാവിനെ തല്ലച്ചതച്ച് മകന്‍; പരാതിയില്ലെന്ന് അമ്മ

കൊല്ലം: കൊല്ലത്ത് വൃദ്ധമാതാവിനു മകന്റെ ക്രൂരമര്‍ദനം. ചവറ തെക്കുംഭാഗത്താണ് സംഭവം. 84കാരിയായ ഓമനയെയാണ് മകന്‍ മദ്യലഹരിയില്‍ മകന്‍ ക്രൂരമായി മര്‍ദിച്ചത്. പണം ആവശ്യപ്പെട്ടായിരുന്നു മദ്യലഹരിയിലായിരുന്ന ഓമനക്കുട്ടന്‍ ഇരുവരെയും മര്‍ദിച്ചത്. തടയാന്‍ ശ്രമിച്ച സഹോദരനും മര്‍ദനമേറ്റു. വടി ഉപയോഗിച്ചും കൈകൊണ്ടും ഓമനക്കുട്ടന്‍ അമ്മയെ മര്‍ദിച്ചു.

മര്‍ദനത്തിനിടയ്ക്കു അമ്മ വിവസ്ത്രയായി മാറിയിട്ടും ഇയാള്‍ പിന്മാറിയില്ല. ഇവരുടെ കൈപിടിച്ച് തിരിക്കുകയും അസഭ്യം പറയുകയും ചെയ്തു. അയല്‍പക്കത്തെ ഒരു കുട്ടിയാണ് മര്‍ദനം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഇയാളെ തെക്കുംഭാഗം പോലീസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍, മകനെതിരെ മൊഴി നല്‍കാന്‍ ഓമന തയാറായില്ല.

മകന്‍ മര്‍ദിച്ചില്ലെന്നാണ് അമ്മ പറയുന്നത്. അതേസമയം, അമ്മയെ ഡോക്ടര്‍ക്കു മുന്നില്‍ ഹാജരാക്കി മെഡിക്കല്‍ റിപ്പോര്‍ട്ട് വാങ്ങിയ ശേഷം മകനെതിരേ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കേസ് എടുക്കാനുള്ള നീക്കത്തിലാണ് പോലീസ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker