EntertainmentNews
നടന്‍ ശിവ് കുമാര്‍ സുബ്രഹ്‌മണ്യം അന്തരിച്ചു
മുംബൈ; ബോളിവുഡ് നടനും തിരക്കഥാകൃത്തുമായ ശിവ് കുമാര്‍ സുബ്രഹ്‌മണ്യം അന്തരിച്ചു. ഇന്ന് മുംബൈയില്‍ വച്ചായിരുന്നു അന്ത്യം. മരണകാരണം വ്യക്തമല്ല. കുടുംബമാണ് മരണ വാര്‍ത്ത പുറത്തുവിട്ടത്.
മകന്‍ മരിച്ച് രണ്ട് മാസത്തിന് ശേഷമാണ് ശിവ് കുമാറിന്റെ മരണവാര്‍ത്ത എത്തുന്നത്. ബ്രെയിന്‍ ട്യൂമറിനെ തുടര്‍ന്നാണ് ശിവ് കുമാറിനും ഭാര്യ ദിവ്യ ജഗ്വാലയ്ക്കും ഏക മകനെ നഷ്ടമാകുന്നത്. 16 വയസാവാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെയായിരുന്നു മകന്റെ മരണം.
ബോളിവുഡിനെ ഞെട്ടിച്ചിരിക്കുകയാണ് ശിവ കുമാറിന്റെ മരണം. നിരവധി പ്രമുഖരാണ് ആദരാഞ്ജലികളുമായി എത്തിയത്. ഹൃദയം തകര്‍ക്കുന്ന വാര്‍ത്ത എന്നായിരുന്നു സംവിധായകന്‍ ഹന്‍സല്‍ മെഹ്ത കുറിച്ചത്. സംവിധായകന്‍ സുധീര്‍ മിശ്ര, രേണുക ഷഹാനെ തുടങ്ങിയ നിരവധി പേര്‍ ആദരാഞ്ജലി അര്‍പ്പിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News