KeralaNews

കൊച്ചിൻ കാർണിവൽ കാണാൻ ഇത്തവണ വാട്ടർ മെട്രോയിൽ പോകാം; ഡിസംബറിൽ ഫോർട്ട് കൊച്ചി ടെർമിനലും തുറന്നേക്കും

കൊച്ചി: ഇത്തവണ കൊച്ചി വാട്ടർ മെട്രോയിൽ കൊച്ചിൻ കാർണിവൽ കണ്ട് മടങ്ങാം. ക്രിസ്മസ്-പുതുവത്സര യാത്രക്കാരെ ലക്ഷ്യമിട്ട് ഫോർട്ട് കൊച്ചിയിലേക്ക് ഡിസംബറിൽ വാട്ടർ മെട്രോയുടെ സർവീസ് ആരംഭിക്കാനാണ് കെഡബ്യൂഎംഎൽ ലക്ഷ്യമിടുന്നത്.

വാട്ടർ മെട്രോ സർവീസ് ആരംഭിച്ചാൽ ഫോർട്ട് കൊച്ചിയിലേക്ക് കാർണിവൽ കാണാൻ എത്തുവർക്ക് ബ്ലോക്കിൽ കുടുങ്ങാതെ ആഘോഷത്തിൽ പങ്കെടുത്ത് മടങ്ങാം. കേരളത്തിനകത്ത് നിന്നും പുറത്ത് നിന്നും കൂടാതെ വിദേശികളായുള്ളവരും തുടങ്ങി ലക്ഷങ്ങൾ എത്തുന്ന കൊച്ചിയിലെ പ്രധാന ആഘോഷമാണ് കൊച്ചിൻ കാർണിവൽ.

നിലവിൽ മൂന്ന് റൂട്ടുകളിലാണ് വാട്ടർമെട്രോ സർവീസ് നടത്തുന്നത്. അടുത്ത മാസം പകുതിയോടെ സൗത്ത് ചിറ്റൂരിലേക്കുള്ള സർവീസ് ആരംഭിക്കും. ബോൾഗാട്ടിയിലേക്കുള്ള സർവീസ് മൂന്നാഴ്ച മുൻമ്പാണ് ആരംഭിച്ചത്. ഇതോടെ യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർധനയും ഉണ്ടായിട്ടുണ്ട്. സാധാരണ ദിവസങ്ങളിൽ ശരാശരി 3000 പേരാണ് മെട്രോയിൽ യാത്ര ചെയ്യുന്നത്.

വാരാന്ത്യങ്ങളിൽ അത് 8000 വരെ കടക്കാറുണ്ട്. അതേസമയം ഏപ്രിൽ സർവീസ് ആരംഭിച്ച വാട്ടർ മെട്രോയിൽ ഇതുവരെ യാത്ര ചെയ്തത് 9,80,000 പേരാണ്. കൂടുതൽ റൂട്ടുകൾ യാഥാർഥ്യമാകുന്നതോടെ യാത്രക്കാരുടെ എണ്ണത്തിൽ ഇനിയും വർധനയുണ്ടായേക്കും. 12 ബോട്ടുകളാണ് ഇപ്പോൾ സർവീസ് നടത്തി വരുന്നത്. അതേസമയം ഏലൂർ മുളവുകാട് മേഖലയിലും അധികം വൈകാതെ വാട്ടർ മെട്രോ സർവീസ് തുടങ്ങുമെന്നാണ് റിപ്പോർട്ട്.

അത്യാധുനികമായ ബോട്ടാണ് വാട്ടർമെട്രോയെ കൂടുതൽ ആകർഷകമാക്കുന്നത്. കൊച്ചി മെട്രോയിലുള്ള അതേ സൗകര്യങ്ങൾ തന്നെയാണ് വാട്ടർ മെട്രോയിലും ഒരുക്കിയിട്ടുള്ളത്.സുരക്ഷയുടെ കാര്യത്തിലും ആധുനീകമാണ് വാട്ടർ മെട്രോ. നിലവിലെ പ്ലാൻ പ്രകാരം വാട്ടർ മെട്രോ ടെർമിനൽ നിർമ്മാണം കഴിയുമ്പോൾ 38 ടെർമിനലുകളും 78 ബോട്ടുകളുമാകും ഉണ്ടാകുക.

അതേസമയം ഇതുവരെയുള്ള യാത്രക്കാരുടെ എണ്ണം പത്തുലക്ഷത്തിലേക്ക് എത്തുന്നത് ആഘോഷിക്കാൻ ഒരുങ്ങുകയാണ് കെഡബ്യുഎംഎൽ. പത്ത് ലക്ഷം തികയ്ക്കുന്ന യാത്രക്കാരന് സമ്മാനം അടക്കം പ്രഖ്യാപിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker