ആശുപത്രി കിടക്കയില്‍ നിന്നും റീല്‍സ്! വൈറലായി ബീന ആന്റണിയുടെ പുത്തന്‍ വീഡിയോ
കൊച്ചി:വീണ്ടും ന്യൂമോണിയ വന്നതിനെക്കുറിച്ച് പറഞ്ഞുള്ള ബീന ആന്റണിയുടെ വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. ആശുപത്രിയിലായിരുന്നപ്പോള്‍ ഒരു റീല്‍ ചെയ്തിരുന്നു. ജഗദീഷേട്ടന്റെ പാട്ടുകളില്‍ ഏറെയിഷ്ടമുള്ളതാണ് ഇതെന്നായിരുന്നു താരം കുറിച്ചത്.
നിമിഷനേരം കൊണ്ടായിരുന്നു വീഡിയോ ചര്‍ച്ചയായി മാറിയത്. സോഷ്യല്‍മീഡിയയിലും ഇതായിരുന്നു ചര്‍ച്ച. തമ്പ്‌നെയില്‍ കണ്ട് ആരും തെറ്റിദ്ധരിക്കല്ലേ, ചെറിയൊരു ന്യൂമോണിയ വന്നതാണ്. കുറച്ച് ദിവസം വിശ്രമത്തിലായിരിക്കുമെന്നും വ്യക്തമാക്കി ബീന എത്തിയിരുന്നു. പെട്ടെന്ന് തന്നെ എല്ലാം ഭേദമാവട്ടെയെന്നായിരുന്നു എല്ലാവരും ആശംസിച്ചത്.
ആശ്വാസമായി വരുന്നുണ്ട്. എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ക്ക് നന്ദിയെന്നായിരുന്നു കഴിഞ്ഞ ദിവസം താരം കുറിച്ചത്. നന്നായി ആശ്വാസം തോന്നുന്നുണ്ടെന്നായിരുന്നു മണിക്കൂറുകള്‍ക്ക് മുന്‍പ് ബീന കുറിച്ചത്. എക്‌സ് റേ റിസല്‍ട്ട് ബെറ്ററായതിന്റെ സന്തോഷത്തിലാണ്.
ചരിത്രത്തിലാദ്യമായിട്ടായിരിക്കും ന്യൂമോണിയ പേഷ്യന്റ് ഹോസ്പിറ്റല്‍ ബെഡില്‍ നിന്നും റീല്‍ ഇടുന്നത്. അങ്ങനെയും വേണമല്ലോ, സ്ട്രയ്ന്‍ ഒന്നും എടുത്തില്ലട്ടോ. ഇവിടെ ബോറടിക്കുന്നുണ്ട്. ഒരു ആശ്വാസത്തിന് വേണ്ടി ചെയ്തതാണെന്നായിരുന്നു പുതിയ റീല്‍സ് വീഡിയോയ്ക്ക് ബീന നല്‍കിയ ക്യാപ്ഷന്‍.
ചില ലക്ഷണങ്ങളുണ്ടായിരുന്നുവെങ്കിലും താന്‍ അത് അത്ര കാര്യമാക്കിയിരുന്നില്ല. അതാണ് വീണ്ടും പണിയായത്. ചുമയോ, പനിയോ അങ്ങനെയെന്തെങ്കിലും ലക്ഷണങ്ങളുണ്ടെങ്കില്‍ അവഗണിക്കരുത്. സ്വന്തം അനുഭവത്തിലൂടെയാണ് താന്‍ ഇത് പറയുന്നതെന്നും താരം വ്യക്തമാക്കിയിരുന്നു.
ആശുപത്രിയിലെ ആദ്യ വീഡിയോ കണ്ടപ്പോള്‍ ന്യൂമോണിയ ആണോ എന്ന് ചിലരൊക്കെ ചോദിച്ചിരുന്നു. സ്‌കാനിംഗിന് ശേഷമാണ് അസുഖം സ്ഥിരീകരിച്ചത്. രണ്ടാമതും വില്ലനെത്തിയപ്പോള്‍ ശരിക്കും പേടിച്ചുവെന്നും താരം കുറിച്ചിരുന്നു.
കൊവിഡിനൊപ്പമായി ന്യൂമോണിയ ബാധിച്ചതിനെക്കുറിച്ച് മുന്‍പ് ബീന ആന്റണി സംസാരിച്ചിരുന്നു. മരണത്തെ നേരില്‍ കണ്ട അവസ്ഥയായിരുന്നു. ഷൂട്ടിംഗിനിടയിലായിരുന്നു കൊവിഡ് ബാധിച്ചത്.
പനി വിടാതെ തുടര്‍ന്നപ്പോഴും ഡോക്ടറെ കണ്ടിരുന്നില്ല. വീട്ടില്‍ വിശ്രമത്തില്‍ കഴിയുകയായിരുന്നു. കുറേ ദിവസമായിട്ടും പനി മാറാതെയിരുന്നപ്പോഴും ആശുപത്രിയില്‍ പോവാന്‍ മടിയായിരുന്നു. ശ്വാസം കിട്ടാത്ത അവസ്ഥ വന്നപ്പോള്‍ ശരിക്കും ഭയം തോന്നിയിരുന്നു. ഓക്‌സിജന്‍ മാസ്‌ക്കില്ലാതെ ശ്വസിക്കാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. ന്യൂമോണിയയും കൂടുതലായിരുന്നു.
അന്ന് അതേക്കുറിച്ച് ആരും തന്നോട് പറഞ്ഞിരുന്നില്ല. ഡിസ്ചാര്‍ജായി വീട്ടിലെത്തിയ ശേഷമാണ് മനുവും മോനും അതേക്കുറിച്ച് പറഞ്ഞത് തന്നതെന്നും ബീന പറഞ്ഞിരുന്നു. അന്നത്തെ വീഡിയോ സോഷ്യല്‍മീഡിയയിലൂടെ വൈറലായിരുന്നു.