27.4 C
Kottayam
Thursday, June 4, 2026

മാളുകള്‍ അടയ്ക്കാന്‍ താന്‍ നല്‍കിയ നിര്‍ദ്ദേശം മേലധികാരികള്‍ അസാധുവാക്കി; തുറന്ന് പറഞ്ഞ് തിരുവനന്തപുരം കളക്ടര്‍

Must read

തിരുവനന്തപുരം: കോവിഡ് 19 പശ്ചാത്തലത്തില്‍ തിരുവനന്തപുരത്തെ മാളുകള്‍ അടയ്ക്കാന്‍ താന്‍ ശനിയാഴ്ച്ച നിര്‍ദ്ദേശം നല്‍കിയിരുന്നുവെന്നും മേല്‍ അധികാരികള്‍ അത് അസാധുവാക്കുകയായിരുന്നുവെന്നും കളക്ടര്‍ കെ.ഗോപാലകൃഷ്ണന്‍. ഫേസ്ബുക്ക് കമന്റിലൂടെയാണ് കളക്ടര്‍ ഇക്കാര്യം തുറന്ന് പറഞ്ഞത്. ഇതോടെ കളക്ടറും സര്‍ക്കാരുമായുള്ള ഭിന്നത മറനീക്കി പുറത്തു വന്നിരിക്കുകയാണ്.

വര്‍ക്കലയിലെ ഇറ്റാലിയന്‍ പൗരനടക്കം, തലസ്ഥാനത്ത് കോവിഡ് 19 സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കഴിഞ്ഞ ശനിയാഴ്ച്ച കളക്ടര്‍ വിശദീകരിച്ചത്. ജനങ്ങള്‍ പരിഭ്രാന്തരായതോടെ കളക്ടറുടെ നടപടി സര്‍ക്കാര്‍ തിരുത്തി. സംഭവം വിവാദമായെങ്കിലും മാളുകളും ബീച്ചുകളും അടച്ചിടണമെന്ന ഉത്തരവ് ജില്ലാ ഭരണകൂടം പിന്‍വലിച്ചില്ല. തുടര്‍ന്നായിരുന്നു ഔദ്യോഗിക ഫെയ്സ്സ്ബുക്കില്‍ പേജില്‍ കളക്ടര്‍ തന്നെ അതൃപ്തി രേഖപ്പെടുത്തിയത്.

കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തലസ്ഥാനത്തെ മാളുകളും തിരക്കേറിയ വ്യാപാര സ്ഥാപനങ്ങളും അടയക്കണമെന്ന കമന്റിന് കളക്ടര്‍ നല്‍കിയ മറുപടിയില്‍ ഭിന്നത മറ നീക്കി പുറത്തു വന്നു. ജില്ലാ കളക്ടര്‍ എന്ന നിലയില്‍, മാളുകള്‍ അടയ്ക്കാന്‍ താന്‍ ശനിയാഴ്ച്ച നിര്‍ദ്ദേശം നല്‍കിയതയിരുന്നുവെന്നും മേലധികാരികള്‍ അത് അസാധുവാക്കുകയായിരുന്നുവെന്നും കളക്ടര്‍ വ്യക്തമാക്കി. സ്ഥിതിഗതികള്‍ വിലയിരുത്തി അതാത് ജില്ലയ്ക്ക് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ അധികാരമുണ്ടെന്ന വിശദീകരണമാണ് ജില്ലാ ഭരണകൂടം നല്‍കുന്നത്. ഇതോടെ മാള്‍ വിവാദം വീണ്ടും സജീവമായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം രാജിവെച്ചു; പ്രതിസന്ധിയിലായി തൃണമൂൽ നേതൃത്വം

കൊൽക്കത്ത: മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ പ്രമുഖ നേതാവുമായ ഫിർഹാദ് ഹക്കിം കൊൽക്കത്ത മേയർ സ്ഥാനം രാജിവെച്ചു. ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് കടുത്ത തടസ്സങ്ങൾ നേരിടുന്നുണ്ടെന്ന്...

നെടുമങ്ങാട് ശിശുവധം: പ്രതി അഷ്കറിനെതിരെ സ്വന്തം കുടുംബത്തിന്റെ വെളിപ്പെടുത്തൽ; ആദ്യ ഭാര്യയെ മർദ്ദിച്ച് കോമയിലാക്കിയെന്നും പരാതി

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസ്സുകാരൻ അർഷിദ് ക്രൂരമായി കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി അഷ്കറിനെതിരെ കൂടുതൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സ്വന്തം കുടുംബം രംഗത്തെത്തി. ഇയാൾ കുഞ്ഞിനെ നിരന്തരം ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് അഷ്കറിന്റെ അമ്മയും...

Popular this week