തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നാല് വെന്റിലേറ്ററുകള്‍ മാത്രം; സംസ്ഥാനത്ത് സ്ഥിതി അതീവ ഗുരുതരം

തിരുവനന്തപുരം: കൊവിഡ് രോഗികള്‍ വര്‍ധിച്ചതോടെ സംസ്ഥാനത്ത് വെന്റിലേറ്ററുകള്‍ നിറയുന്നു. പല ജില്ലകളിലേയും സര്‍ക്കാര്‍ ആശുപത്രികളില്‍ വളരെ കുറച്ച് വെന്റിലേറ്ററുകളും ഐസിയു കിടക്കകളും മാത്രമാണ് അവശേഷിക്കുന്നത്. സ്വകാര്യ മേഖലയിലെ 85 ശതമാനം കൊവിഡ് കിടക്കകളും നിറഞ്ഞു.

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊവിഡ് ഐ.സി.യു കിടക്കള്‍ നിറഞ്ഞു. നാല് വെന്റിലേറ്ററുകള്‍ മാത്രമാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലുള്ളത്. 90 ശതമാനം ഓക്‌സിജന്‍ കിടക്കളും നിറഞ്ഞു.

പാരിപ്പള്ളിയും കോഴിക്കോട്ടും സമാനസ്ഥിതിയാണ്. പാരിപ്പള്ളിയില്‍ 52 കൊവിഡ് ഐസിയു കിടക്കളിലും രോഗികളുണ്ട്. 38 വെന്റിലേറ്ററുകളില്‍ 26 എണ്ണത്തിലും രോഗികളുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഏഴ് ഐ.സി.യു കിടക്കള്‍ മാത്രമാണ് ഉള്ളത്. കോഴിക്കോട് 40 വെന്റിലേറ്ററുകളില്‍ 31ലും രോഗികളുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News