HealthKeralaNews

തിരുവനന്തപുരം ജയില്‍ ആസ്ഥാനം അടച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ജയില്‍ ആസ്ഥാനം അടച്ചു. മൂന്ന് ദിവസത്തേക്ക് ആണ് അടച്ചിരിക്കുന്നത്. ശുചീകണത്തിന് നിയോഗിച്ച തടവുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാലാണ് നടപടി. ജയില്‍ ഡി.ജി.പി ഋഷിരാജ് സിംഗ് ഇക്കാര്യം അറിയിച്ചു. ശുചീകരണം പൂര്‍ത്തിയാക്കി ആസ്ഥാനം വീണ്ടും തുറക്കും.

പൂജപ്പുര സെന്‍ട്രല്‍ ജയിലിലും കൊവിഡ് ആശങ്ക തുടരുകയാണ്. 41 തടവുകാര്‍ക്കും ഉദ്യോഗസ്ഥനും അടക്കമാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്. കൂടാതെ 51 തടവുകാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ജയിലില്‍ കൂടുതല്‍ ആന്റിജന്‍ പരിശോധന നടത്തും. പൂജപ്പുര ജയിലിലുള്ള 975 തടവുകാര്‍ക്കും ടെസ്റ്റ് നടത്താനാണ് ജയില്‍ വകുപ്പ് തീരുമാനം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker