24 മണിക്കൂറിനിടെ 1007 മരണം; രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 25 ലക്ഷത്തോടടുക്കുന്നു

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 64,553 പേര്‍ക്കു കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. 1007 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 24,61,191 ആയി. ഇതില്‍ 6,61,595 എണ്ണം സജീവ കേസുകളാണ്. 17,51,556 പേര്‍ രോഗമുക്തി നേടി. 48,040 പേര്‍ക്കാണ് കൊവിഡ് മൂലം രാജ്യത്ത് ഇതുവരെ ജീവന്‍ നഷ്ടമായതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഓഗസ്റ്റ് 13 വരെ 2,76,94,416 സാമ്പിളുകളാണ് പരിശോധിച്ചതെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് വ്യക്തമാക്കിയിരുന്നു. വ്യാഴാഴ്ച മാത്രം 8,48,728 സാമ്പിളുകളാണ് പരിശോധിച്ചതെന്നും ഐസിഎംആര്‍ കണക്കുകള്‍ സൂചിപ്പിക്കുന്നു. രാജ്യത്തെ ലാബുകളില്‍ ഒറ്റ ദിവസം ഏറ്റവുമധികം കോവിഡ് ടെസ്റ്റുകള്‍ നടത്തിയ കണക്കാണിത്.

നിലവിലെ കണക്കുകള്‍ പ്രകാരം രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ളത് മഹാരാഷ്ട്രയിലാണ്. തമിഴ്നാടും ആന്ധ്രാപ്രദേശും കര്‍ണാടകയുമാണ് തൊട്ടുപിന്നില്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News