പിഞ്ചു കുഞ്ഞിനെ ആറ്റിലെറിഞ്ഞ് കൊന്നത് ഭാര്യയെ ഒഴിവാക്കാന്‍ വേണ്ടി; ഒരാഴ്ചയായി ആസൂത്രണം നടത്തി

തിരുവനന്തപുരം: തിരുവല്ലത്ത് പിഞ്ചുകുഞ്ഞിനെ ആറ്റില്‍ എറിഞ്ഞ് കൊലപ്പെടുത്തിത് ഭാര്യയെ ഒഴിവാക്കാന്‍ വേണ്ടിയായിരുന്നുവെന്ന് പോലീസ്. കൂടുതല്‍ ചോദ്യം ചെയ്യലിനായി പ്രതിയെ ഉടന്‍ പോലീസ് കസ്റ്റഡിയില്‍ വാങ്ങും. ഇതിന് ശേഷമാകും തെളിവെടുപ്പ് ഉള്‍പ്പടെയുള്ള കാര്യങ്ങളിലേക്ക് പോലീസ് കടക്കുകയെന്ന് പോലീസ് അറിയിച്ചു.

കുഞ്ഞിനെ ഇല്ലാതാക്കുന്നതോടെ ഭാര്യ ചിഞ്ചുവിനെയും ജീവിതത്തില്‍ നിന്ന് ഒഴിവാക്കാമെന്ന് ഉണ്ണികൃഷ്ണന്‍ കണക്കുകൂട്ടി. അതിനായി ഒരാഴ്ച നീണ്ട കൊലപാതക ആസൂത്രണവും നടത്തി. എന്നാല്‍ കുഞ്ഞിനെ കൊലപ്പെടുത്തി ശേഷം ആറ്റില്‍ നിന്ന് മടങ്ങുന്നത് നാട്ടുകാര്‍ കണ്ടതോടെയാണ് പദ്ധതി പൊളിഞ്ഞത്.

പോലീസ് ചോദ്യം ചെയ്യലില്‍ ഒറ്റയ്ക്കാണ് കൃത്യം നടത്തിയതെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്. ചിഞ്ചുമായുള്ള ബന്ധം ഉണ്ണികൃഷ്ണന്റെ വീട്ടുകാര്‍ക്കും ഇഷ്ടമല്ലായിരുന്നു. ഇതിനെ ചൊല്ലി പല തവണ വീട്ടില്‍ വഴക്കുമുണ്ടായി. ഇത് സംബന്ധിച്ച് ഒരു കേസ് തിരുവല്ലം പോലീസ് സ്റ്റേഷനില്‍ ഉണ്ട്. ചിഞ്ചുവിനെ ഉപേക്ഷിച്ച ശേഷം മറ്റൊരു വിവാഹം കഴിക്കാനും പ്രതി പദ്ധതിയിട്ടിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News