35.2 C
Kottayam
Wednesday, April 24, 2024

പതിനാറുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി; മലപ്പുറത്ത് മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

Must read

മലപ്പുറം: പതിനാറു വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍. മഞ്ചേരി പയ്യനാട് സ്വദേശി പനിയത്തില്‍ വീട്ടില്‍ ആബിദ് കോയ തങ്ങളെയാണ് വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. എടയൂരിലെ ബൈജത്തുല്‍ ഉലൂം ദര്‍സയിലെ വിദ്യാര്‍ത്ഥിയെയാണ് ഇയാള്‍ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയത്.

അധ്യാപകനെതിരെ വിദ്യാര്‍ത്ഥി തന്നെയാണ് പരാതി നല്‍കിയത്. 2019 ഡിസംബര്‍ മുതല്‍ ഇയാള്‍ കുട്ടിയെ പലവട്ടം പീഡനത്തിന് ഇരയാക്കിയിരുന്നതായി പരാതിയില്‍ പറയുന്നു. സ്ഥാപനത്തിലെ മറ്റു കുട്ടികളെ കൂടി ചോദ്യം ചെയ്യുമെന്നും, കൂടുതല്‍ കുട്ടികള്‍ ചൂഷണത്തിന് ഇരയായിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്നും വളാഞ്ചേരി സ്റ്റേഷന്‍ എസ്.എച്ച്.ഒ. എം കെ ഷാജി അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week