27.4 C
Kottayam
Thursday, June 4, 2026

തിരൂരിലെ കുട്ടികളുടെ കൂട്ടമരണം,ജനിതക വൈകല്യങ്ങള്‍ മൂലമാകാമെന്ന് ഡോ.നൗഷാദ്,കുട്ടികളുടെ മരണത്തിലെ ദുരൂഹതകള്‍ അകലുന്നു

Must read

തിരൂര്‍ : മലപ്പുറം തിരൂരില്‍ ഒന്‍പതു വര്‍ഷത്തിനിടെ ആറു കുട്ടികള്‍ മരിച്ച സംഭവത്തില്‍ ദുരൂഹത നീങ്ങുന്നു. കുട്ടികള്‍ക്ക് ജനിതകപ്രശ്‌നങ്ങളെന്ന് ആദ്യം ചികിത്സിച്ച ഡോ. നൗഷാദ് പറഞ്ഞു. ജനിതക പ്രശ്‌നങ്ങള്‍മൂലം പ്രതിരോധശേഷി കുറഞ്ഞ അവസ്ഥയാണ് ‘സിഡ്‌സ്'(സഡന്‍ ഡെത്ത് ഇന്‍ഫന്റ് സിന്‍ഡ്രോം). ഇതാകാം മരണകാരണമെന്നും ഡോക്ടര്‍ പറഞ്ഞു. ഇതേ തുടര്‍ന്നാണ് വിദഗ്ധ ചികിത്സയ്ക്ക് അയച്ചതെന്നും ഡോ.നൗഷാദ് പറഞ്ഞു

ഒരു വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങളെയാണ് ഈ അവസ്ഥ കൂടുതലായും ബാധിക്കുന്നത്. യുഎസ്സിലൊക്കെയാണ് ഈ രോഗം കൂടുതലായും കണ്ടു വരുന്നത്. ഉറക്കത്തിലാണ് കൂടുതലായും ഇത് വന്ന് കുഞ്ഞുങ്ങള്‍ മരിക്കുന്നത്. തിരൂരിലെ രണ്ടു കുട്ടികളെ താന്‍ കണ്ടിട്ടുണ്ട്. നാലര വയസ്സുള്ള കുട്ടിയും അതിന് മുന്‍പുള്ള കുഞ്ഞും

.

ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷമാണ് തന്റെയടുക്കല്‍ കൊണ്ടുവന്നത്. മരണത്തില്‍ ഒരു കാരണവും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. സിഡ്‌സില്‍ സാധാരണ ഗതിയില്‍ ഒരു വയസ്സിനു താഴെയാണ് സംഭവിക്കുന്നത്. നാലര വയസ്സുവരെ ഒരു കുട്ടി ജീവിച്ചത് ഒരു പക്ഷം ഭാഗ്യം കൊണ്ടാകാം. ജനിതക രോഗങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിലൂടെ കൃത്യമായി കണ്ടെത്താന്‍ കഴിയില്ലെന്നും ഡോക്ടര്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം രാജിവെച്ചു; പ്രതിസന്ധിയിലായി തൃണമൂൽ നേതൃത്വം

കൊൽക്കത്ത: മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ പ്രമുഖ നേതാവുമായ ഫിർഹാദ് ഹക്കിം കൊൽക്കത്ത മേയർ സ്ഥാനം രാജിവെച്ചു. ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് കടുത്ത തടസ്സങ്ങൾ നേരിടുന്നുണ്ടെന്ന്...

നെടുമങ്ങാട് ശിശുവധം: പ്രതി അഷ്കറിനെതിരെ സ്വന്തം കുടുംബത്തിന്റെ വെളിപ്പെടുത്തൽ; ആദ്യ ഭാര്യയെ മർദ്ദിച്ച് കോമയിലാക്കിയെന്നും പരാതി

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസ്സുകാരൻ അർഷിദ് ക്രൂരമായി കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി അഷ്കറിനെതിരെ കൂടുതൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സ്വന്തം കുടുംബം രംഗത്തെത്തി. ഇയാൾ കുഞ്ഞിനെ നിരന്തരം ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് അഷ്കറിന്റെ അമ്മയും...

Popular this week