28.8 C
Kottayam
Thursday, June 4, 2026

പുക ഉയരുന്നതുകണ്ടപ്പോൾ ദൈവത്തോട് പ്രാർത്ഥിക്കാൻ ആവശ്യപ്പെട്ടു, വീഡിയോയും ഫോട്ടോയും എടുക്കുന്നത് തട’ഞ്ഞു, സ്പൈസ് ജെറ്റിൽ നടന്നത്

Must read

ഹൈദരാബാദ്: കഴിഞ്ഞ ദിവസം ഗോവയിൽ നിന്ന് പുറപ്പെട്ട സ്‌പൈസ് ജെറ്റ് വിമാനത്തിൽ യാത്രാമധ്യേ ക്യാബിനിൽ പുക ഉയർന്നതിൽ ക്രൂ അം​ഗങ്ങൾ മോശമായി പെരുമാറിയെന്ന് യാത്രക്കാർ.  പുക ഉയരുന്നതുകണ്ടപ്പോൾ ക്രൂ അംഗങ്ങ ദൈവത്തോട് പ്രാർത്ഥിക്കാൻ ആവശ്യപ്പെട്ടെന്നും വീഡിയോയും ഫോട്ടോയും എടുക്കുന്നത് തടഞ്ഞെന്നും യാത്രക്കാരനായ ശ്രീകാന്ത് എന്നയാൾ പറഞ്ഞു.

യാത്രക്കാർ പരിഭ്രാന്തരായപ്പോൾ കുടുംബങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കൂവെന്നാണ് ക്രൂ അം​ഗങ്ങൾ പറഞ്ഞത്. യാത്രക്കാരിൽ പലരും പരിഭ്രാന്തരായി നിലവിളിക്കാൻ തുടങ്ങിയെന്നും  ഹൈദരാബാദിൽ നിന്നുള്ള ഐടി പ്രൊഫഷണലായ ശ്രീകാന്ത്  പറഞ്ഞു.

വാഷ്‌റൂമിൽ എന്തോ സംഭവിച്ചെന്ന് ക്രൂ അം​ഗങ്ങൾ  അടക്കം പറയുന്നത് കേട്ടു. 20 മിനിറ്റിനുള്ളിൽ വിമാനത്തിനുള്ളിൽ പുക പടർന്നെന്നും സ്വകാര്യ കമ്പനി ജീവനക്കാരനായ അനിൽ പറഞ്ഞു. പുക ഉയര്‌‍‍ന്നതോടെ ലൈറ്റുകൾ തെളിഞ്ഞു. യാത്രക്കാരോട് സംസാരിക്കരുതെന്നും സീറ്റിൽ നിന്ന് മാറരുതെന്നും പറഞ്ഞു.

- Advertisement -

- Advertisement -

ലാൻഡ് ചെയ്യുമ്പോൾ എമർജൻസി വാതിലുകൾ തുറന്ന് ചാടാനാണ് ക്രൂ അം​ഗങ്ങൾ നിർദേശിച്ചത്. സംഭവത്തിന്റെ വീഡിയോകളും ഫോട്ടോകളും ഡിലീറ്റ് ചെയ്യാൻ എയർലൈൻ ജീവനക്കാർ ഞങ്ങളെ നിർബന്ധിച്ചു. ഞാൻ വിസമ്മതിച്ചപ്പോൾ അവർ എന്റെ ഫോൺ തട്ടിയെടുത്തെന്നും ശ്രീകാന്ത് ആരോപിച്ചു. 

സ്‌പൈസ്‌ജെറ്റിന്റെ ക്യു 400 എന്ന വിമാനത്തിലാണ് കഴിഞ്ഞ ദിവസം പറക്കുന്നതിനിടെ പുക ഉയർന്ന് അടിയന്തിരമായി ഹൈദരാബാദിൽ ഇറക്കിയത്. വിമാനം ലക്ഷ്യസ്ഥാനത്ത് സുരക്ഷിതമായി ഇറക്കിയെന്നും എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്നുമാണ് സ്പൈസ് ജെറ്റിന്റെ വിശദീകരണം.

- Advertisement -

ഇറങ്ങുന്നതിനിടെ ഒരു യാത്രക്കാരന് പരിക്കേറ്റിരുന്നു. ഇയാളെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ഡിജിസിഎ അന്വേഷണത്തിന് ഉത്തരവിട്ടു. പുക ഉയരാനുണ്ടായ കാരണത്തെക്കുറിച്ച് ഇതുവരെ ഔദ്യോ​ഗിക പ്രതികരണം വന്നിട്ടില്ല. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തട്ടിയെടുത്ത് കാർ തകർത്തു, വാഹനത്തിനുള്ളിൽ ചോരപ്പാട്; അപഹരിച്ചത് വെറും 25 ഗ്രാം ആഭരണമെന്ന് സ്വർണവ്യാപാരി; ദുരൂഹത

പിലാത്തറ(കണ്ണൂർ): പിലാത്തറയിൽ സ്വർണവ്യാപാരിയുടെ കാർ തട്ടിയെടുത്ത് ആഭരണം കവർന്ന സംഭവത്തിൽ ദുരൂഹത മാറുന്നില്ല. പരാതിക്കാരായ സ്വർണവ്യാപാരിയുടെ മൊഴികളിലെ വൈരുധ്യവും അക്രമത്തിന് ഇരയായശേഷം അറിയിക്കുന്നതിലുണ്ടായ കാലതാമസവും കാരണം എന്തോ മറച്ചുവെക്കുന്നതായി പോലീസിൽ സംശയം ജനിപ്പിച്ചിട്ടുണ്ട്. അതേസമയം...

ഹെൽമെറ്റില്ലെങ്കിൽ 3 മാസം ലൈസൻസ് റദ്ദാക്കും; മദ്യപിച്ച് വാഹനം ഓടിച്ചാലും കടുത്ത ശിക്ഷ, എംവിഡി നിയമങ്ങൾ കർക്കശമാക്കുന്നു

തിരുവനന്തപുരം: ഹെൽമെറ്റ് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ പിഴ മാത്രമല്ല മൂന്നുമാസത്തേക്ക്‌ ഡ്രൈവിങ് ലൈസൻസും നഷ്ടമാകും. മോട്ടോർവാഹനവകുപ്പ് നടത്തുന്ന ഒരു ദിവസത്തെ പരിശീലനക്ലാസിൽ പങ്കെടുത്താൽമാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കൂ. സുരക്ഷിത ഡ്രൈവിങ്ങിന്റെ പാഠഭാഗം പഠിക്കണം. കേന്ദ്രമോട്ടോർവാഹന നിയമപ്രകാരം...

ഇടുക്കിയിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

ഇടുക്കി: പാമ്പനാറിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു. പുലർച്ചെ 3:45ഓടു കൂടിയായിരുന്നു അപകടം. പാമ്പനാർ സ്വദേശി ആഗ്നസിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. നിർമാണത്തിലെ അപാകതയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. അപകടം സംഭവിച്ചപ്പോൾ തൊഴിലാളികളോ...

ട്രംപിന് തിരിച്ചടി; ഇറാൻ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം പാസാക്കി യുഎസ് ജനപ്രതിനിധി സഭ

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കനത്ത തിരിച്ചടി. ഇറാൻ യുദ്ധം അവസാനിപ്പിക്കാനും അമേരിക്കൻ സൈന്യത്തെ പിൻവലിക്കാനുമുള്ള നിർണായക പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി. 208-ന് എതിരേ 215 വോട്ടുകൾക്കാണ് പ്രമേയം...

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

Popular this week