30 C
Kottayam
Friday, April 26, 2024

നടന്‍ തിലകന്റെ മകന്‍ ഷിബു തിലകനും തെരഞ്ഞെടുപ്പ് ഗോദയില്‍; മത്സരിക്കുന്നത് തൃപ്പൂണിത്തുറ നഗരസഭയില്‍

Must read

തൃപ്പൂണിത്തുറ: തിരഞ്ഞെടുപ്പ് ഗോദയില്‍ മാറ്റുരയ്ക്കാന്‍ നടന്‍ തിലകന്റെ മകന്‍ ഷിബു തിലകനും. തൃപ്പൂണിത്തുറ നഗരസഭയിലെ 25-ാം വാര്‍ഡിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയാണ് ഷിബു. യക്ഷിയും ഞാനും, ഇവിടം സ്വര്‍ഗമാണ്, ഗുണ്ട, ചാലക്കുടിക്കാരന്‍ ചങ്ങാതി തുടങ്ങി പന്ത്രണ്ടിലധികം സിനിമകളിലും, നിരവധി സീരിയലുകളിലും, ഷോര്‍ട്ട് ഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്. ഭാര്യ ലേഖയും അമ്മ സരോജത്തിനുമൊപ്പം തിരുവാങ്കുളം കേശവന്‍ പടിയിലാണ് താമസം.

തിലകന്റെ നാടകട്രൂപ്പിലും സജീവമായിരുന്നു. അച്ഛനെ സെറ്റുകളിലെത്തിച്ചിരുന്നതും ഷിബുവാണ്. 96 മുതല്‍ ബി.ജെ.പിയുമായി ബന്ധമുണ്ട്. തപസ്യ കലാസാഹിത്യ വേദിയുടെ സജീവ പ്രവര്‍ത്തകനും ബി.ജെ.പി തിരുവാങ്കുളം ഏരിയാ സെക്രട്ടറിയുമാണ്.

ഓരോ വീടുകളിലുമെത്തി തിലകന്റെ മകനാണെന്നു പരിചയപ്പെടുത്തുമ്പോള്‍ അച്ഛനോടുള്ള സ്‌നേഹം അവരുടെ മുഖത്തു തെളിയും. ഇത് കൂടുതല്‍ ആത്മവിശ്വാസം പകരും. എല്‍.ഡി.എഫ് സ്വതന്ത്രന്‍ ബെന്നിയും യു.ഡി.എഫ് കൗണ്‍സിലറായിരുന്ന സുകുമാരനുമാണ് എതിര്‍ സ്ഥാനാര്‍ത്ഥികള്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week