യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഈ ട്രെയിനുകള്‍ റദ്ദാക്കി

കൊച്ചി: ട്രാക്കിലെ അറ്റക്കുറ്റപണികളെ തുടര്‍ന്ന് കേരള- ന്യൂഡല്‍ഹി റെയില്‍ ഗതാഗതം മൂന്നുദിവസത്തേക്ക് പൂര്‍ണമായും മുടങ്ങും. എറണാകുളത്ത് നിന്നു പുറപ്പെടുന്ന മംഗള ലക്ഷദ്വീപ് എക്‌സ്പ്രസും തിരുവനന്തപുരത്തു നിന്ന് പുറപ്പെടുന്ന കേരള എക്‌സ്പ്രസും മൂന്നു ദിവസം ഓടില്ല. ഫെബ്രുവരി 23, 24, 25 തീയതികളിലെ കേരള, മംഗള എക്‌സ്പ്രസ് ട്രെയിനുകളുടെ സര്‍വീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. 26,27,28 തീയതികളില്‍ കേരളത്തിലേക്കുള്ള കേരള, മംഗള എക്‌സ്പ്രസ് ട്രെയിനുകളും മുടങ്ങും.

ഫെബ്രുവരി 26 നു കൊച്ചുവേളിയില്‍ നിന്നും ചണ്ഡീഗഡിലേക്കും തിരിച്ചും സര്‍വീസ് നടത്തേണ്ട കേരള സമ്പര്‍ക്ക ക്രാന്തി എക്‌സ്പ്രസ്, 28 നു കൊച്ചുവേളിയില്‍ നിന്നും ഡെറാഡൂണിലേക്കും മാര്‍ച്ച് മൂന്നിന് തിരിച്ച് കേരളത്തിലേക്കും സര്‍വീസ് നടത്തേണ്ടിയിരുന്ന കൊച്ചുവേളി- ഡെറാഡൂണ്‍ എക്‌സ്പ്രസും റദ്ദാക്കിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News