HealthKeralaNews

ഒരു പുരുഷന്‍ ഭാര്യയില്‍ ആഗ്രഹിക്കുന്ന ഗുണങ്ങള്‍ ഇതാണ്

കൊച്ചി:ഏതൊരു പുരുഷനും തങ്ങളുടെ ഭാര്യയെക്കുറിച്ച് ചില സ്വപ്‌നങ്ങളുണ്ട്. ഭാവി ഭാര്യയില്‍ അവര്‍ പല സ്വഭാവഗുണങ്ങളും പ്രതീക്ഷിക്കുന്നു. അനുയോജ്യയായ ഒരു ഭാര്യയെ അന്വേഷിക്കുന്ന പുരുഷനെ സ്ത്രീകളിലെ പല ഗുണങ്ങളും ആകര്‍ഷിക്കുന്നു. വിശ്വസ്തതയ്ക്കും പുറമെ, പുരുഷന്മാര്‍ മറ്റ് ചില സ്വഭാവസവിശേഷതകളും തങ്ങളുടെ ഭാര്യമാരില്‍ വേണമെന്ന് ആഗ്രഹിക്കുന്നു.

അനുയോജ്യമായ ജീവിത പങ്കാളിയെ തിരയുന്ന പുരുഷന്മാര്‍, സ്ത്രീകളില്‍ ഒരു ഉത്തമ വീട്ടമ്മ എന്ന ഗുണങ്ങള്‍ക്കപ്പുറത്തേക്ക് വേണമെന്ന് ആഗ്രഹിക്കുന്നവരാണെന്ന് ഗവേഷണങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. അതിനാല്‍, ഭാര്യയില്‍ പുരുഷന്മാര്‍ ആഗ്രഹിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ചില ഗുണങ്ങള്‍ എന്തെന്ന്‌ ഇവിടെ വായിച്ചറിയാം

Beautiful young couple in love dating outdoors and smiling

ആശ്രയിക്കാന്‍ കഴിയുന്നവള്‍

വൈകാരികമായും ശാരീരികമായും അതുപോലെ തന്നെ സാമ്പത്തികമായും ആശ്രയിക്കാന്‍ കഴിയുന്ന സ്ത്രീകളെ മിക്ക പുരുഷന്മാരും ആഗ്രഹിക്കുന്നു. കുടുംബത്തിന്റെ ഏക ഉപജീവനമാര്‍ഗമായി പുരുഷനെ മാത്രം കണക്കാക്കപ്പെടുന്ന ചിന്താഗതി ഇപ്പോള്‍ മിക്കയിടത്തും ഇല്ല. അതിനാല്‍, വീട്ടുത്തരവാദിത്തം നിറവേറ്റുന്നതില്‍ ഭാര്യയും പങ്കുവഹിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് പല പുരുഷന്‍മാരും.

പക്വതയുള്ളവള്‍

വിവാഹത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ പുരുഷന്‍മാര്‍, വൈകാരികമായി പക്വതയുള്ള ഒരു സ്ത്രീയെ ഭാര്യയായി വേണമെന്ന് ആഗ്രഹിക്കുന്നു. കടുത്ത തീരുമാനങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിയാത്ത സത്രീകളെ യഥാര്‍ത്ഥത്തില്‍ മിക്ക പുരുഷന്‍മാരും ഇഷ്ടപ്പെടാറില്ല. മാനസികമായി പക്വതയുള്ള സ്ത്രീകള്‍ എല്ലാ വിഷമഘട്ടത്തിലും തങ്ങള്‍ക്ക് കരുത്തായി കൂടെനില്‍ക്കുമെന്ന് ഓരോ പുരുഷനും ചിന്തിക്കുന്നു.

നല്ല വിദ്യാഭ്യാസമുള്ളവള്‍

ബുദ്ധിമതികളും മികച്ച വിദ്യാഭ്യാസ പശ്ചാത്തലവുമുള്ള സ്ത്രീകളിലേക്ക് പുരുഷന്മാര്‍ വളരെവേഗം ആകര്‍ഷിക്കപ്പെടുന്നു. വേണ്ടത്ര വിദ്യാഭ്യാസം നേടിയ, ഗാര്‍ഹിക കഴിവുകളില്‍ മാത്രം ഒതുങ്ങാത്ത സ്ത്രീകളെ ഭാര്യമാരായി ലഭിക്കാനാണ് ഭൂരിഭാഗം പുരഷന്‍മാരും ആഗ്രഹിക്കുന്നത്. ഇന്നത്തെക്കാലത്ത് മിക്ക സ്ത്രീകളും ജോലി ചെയ്യുന്നവരാണ്. അതിനാല്‍, കുടുംബത്തിന്റെ ഉത്തരവാദിത്തം കൂട്ടായി നിറവേറ്റാന്‍ ജോലിയുള്ള സ്ത്രീകളെ മിക്ക പുരുഷന്‍മാരും ആഗ്രഹിക്കുന്നു.

സമൂഹവുമായി ഇടപഴകുന്നവള്‍

ആരാണ് അവരുടെ പങ്കാളിയുമായി ഒരു പാര്‍ട്ടി ലൈഫ് ആഗ്രഹിക്കാത്തത്? മറ്റുള്ളവരുമായി എളുപ്പത്തില്‍ ഇടപഴകാനും സ്വതന്ത്രമായി സംസാരിക്കാനും ഏതൊരു കൂട്ടം ചങ്ങാതിമാര്‍ക്കും ഇടയില്‍ കംഫര്‍ട്ടബിള്‍ ആകാനും കഴിയുന്ന സ്ത്രീകളെ പുരുഷന്മാര്‍ സ്‌നേഹിക്കുന്നു. ഏത് സമയത്തും എവിടെയും ശ്രദ്ധാകേന്ദ്രമാകാന്‍ കഴിയുന്ന ഭാര്യയെ സമൂഹത്തിനു മുന്നില്‍ പരിചയപ്പെടുത്താന്‍ ഏതൊരു പുരുഷനും മടികൂടാതെ ഇഷ്ടപ്പെടുന്ന കാര്യമാണ്.

നല്ല ആരോഗ്യബോധമുള്ളവള്‍

ആരോഗ്യത്തെക്കുറിച്ച് ബോധമുള്ള സ്ത്രീകളെ ഭാര്യമാരായി കിട്ടാന്‍ പുരുഷന്മാര്‍ ഇഷ്ടപ്പെടുന്നു. ശാരീരികവും ആരോഗ്യകരവുമായ ജീവിതശൈലി നിലനിര്‍ത്തുന്നതിനുള്ള ജനപ്രിയ മാര്‍ഗങ്ങളില്‍ ഒന്നാണ് വ്യായാമം. തിരക്കേറിയ ആധുനിക ജീവിതത്തിനിടയിലും പങ്കാളിയെ ആരോഗ്യകരമായി നിലനിര്‍ത്താന്‍ അത് സഹായിക്കും. ആരോഗ്യത്തെക്കുറിച്ച് ബോധമുള്ള സ്ത്രീകളെ പുരഷന്‍മാര്‍ ഇഷ്ടപ്പെടുന്നു

ആഗ്രഹങ്ങളുള്ളവള്‍

സ്വന്തം സ്വപ്നങ്ങളെയും അഭിലാഷങ്ങളെയും കുറിച്ച് വളരെ ഗൗരവമുള്ള ഒരു ഭാര്യയെ പുരുഷന്മാര്‍ വളരെയേറെ ഇഷ്ടപ്പെടുന്നു. തന്റെ ഭാര്യ തന്നെപ്പോലെ തന്നെ ജീവിതത്തില്‍ മുന്നേറണമെന്ന് ആഗ്രഹിക്കുന്നവളായിരിക്കണമെന്ന് ഓരോ പുരുഷനും ആഗ്രഹിക്കുന്നു. സ്വപ്നങ്ങള്‍ പിന്തുടരാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ പുരുഷന്മാര്‍ ഭാര്യയെ അവരുടെ സ്വപ്‌നങ്ങള്‍ പിന്തുടരാന്‍ പിന്തുണയ്ക്കുന്നവരാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker