28.4 C
Kottayam
Friday, May 3, 2024

പുതിയ പോലീസ് മേധാവി,തച്ചങ്കരി പട്ടികയ്ക്ക് പുറത്ത്,പട്ടികയിലിടം പിടിച്ചത് ഇവർ

Must read

തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ പോലീസ് മേധാവി സ്ഥാനത്തേക്ക് മൂന്ന് പേരുടെ അന്തിമ ചുരുക്ക പട്ടികയായി. സുധേഷ്കുമാർ, ബി സന്ധ്യ, അനിൽകാന്ത് എന്നിവരാണ് യുപിഎസ്.സിയുടെ അന്തിമ പട്ടികയിലുള്ളത്. അതേസമയം ടോമിൻ തച്ചങ്കരി അന്തിമ പട്ടികയിൽ നിന്ന് പുറത്തായി.

പട്ടികയിലുള്ള ബി സന്ധ്യ നിലവിൽ ഫയർഫോഴ്സ് മേധാവിയാണ്. സുധേഷ് കുമാർ വിജിലൻസ് ഡയറക്ടറും അനിൽകാന്ത് റോഡ് സേഫ്റ്റി കമ്മീഷ്ണറുമാണ്. ഈ മൂന്ന് പേരിൽ ഒരാളെ സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തേക്ക് സംസ്ഥാന സർക്കാരിന് തിരഞ്ഞെടുക്കാം.

പോലീസ് മേധാവി സ്ഥാനത്തേക്ക് അന്തിമ പട്ടിക തയ്യാറാക്കാൻ വ്യാഴാഴ്ച ഡൽഹിയിലെ യുപിഎസ്.സിയിൽ നടന്ന യോഗത്തിൽ ചീഫ് സെക്രട്ടറിയും സംസ്ഥാന പോലീസ് മേധാവിയും പങ്കെടുത്തിരുന്നു. നിലവിലെ ഡിജിപി ലോക്നാഥ് ബെഹ്റ ജൂൺ 30നാണ് സർവീസിൽ നിന്ന് വിരമിക്കുക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week