CrimeKeralaNews

ജീവനക്കാരന്റെ കണ്ണില്‍ മണല്‍ എറിഞ്ഞ ശേഷം പെട്രോള്‍ പമ്പില്‍ നിന്ന് 32,000 രൂപ കവര്‍ന്നു

കോഴിക്കോട്: ജീവനക്കാരന്റെ കണ്ണില്‍ മണല്‍ എറിഞ്ഞശേഷം പെട്രോള്‍ പമ്പില്‍ നിന്ന് 32,000 രൂപ കവര്‍ന്നു. ബുധനാഴ്ച പുലര്‍ച്ചെ 3.15ന് നടക്കാവ് കണ്ണൂര്‍ റോഡിലെ പെട്രോള്‍ പമ്പിലാണ് സംഭവം.

ബൈക്കിലെത്തിയ രണ്ടുപേരില്‍ ഒരാള്‍ ഇറങ്ങിയശേഷം മണല്‍ മുഖത്തേക്ക് എറിഞ്ഞ് ജീവനക്കാരന്റെ കയ്യില്‍ നിന്നു പണമടങ്ങിയ ബാഗ് തട്ടിപ്പറിച്ചു കടന്നുകളയുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് പ്രതികള്‍ക്ക് വേണ്ടി അന്വേഷണം ഊര്‍ജിതമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker