മുണ്ടും മടക്കിക്കുത്തി ചട്ടയുമിട്ട് അനാർക്കലി; ‘ പള്ളിപ്പെരുന്നാൾ വൈബ്സ് ‘ തരംഗമാകുന്നു
വേറിട്ട ലുക്കിലുള്ള ഫോട്ടോ ഷൂട്ടുകളുമായി ആരാധകരെ ഞെട്ടിക്കാറുണ്ട് മലയാളത്തിലെ യുവതാരം അനാർക്കലി മരയ്ക്കാർ. ഇപ്പോഴിതാ വീണ്ടും വ്യത്യസ്തമായ ഒരു ലുക്കിലെത്തിയിരിക്കുകയാണ് അനാർക്കലി.
ചട്ടയും മുട്ടുമൊക്കെ ധരിച്ചാണ് അനാർക്കലി ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. ചട്ടയും മുട്ടുമാണ് വേഷമെങ്കിലും അച്ചായത്തിയല്ല, അച്ചായൻ എന്ന് പറയുന്നതായിരിക്കും ശരി.
കാരണം മുണ്ടു മടക്കിക്കുത്തിയിട്ടുണ്ട്. എന്തായാലും ഈ ലുക്കിൽ ആരാധകരെ ശരിക്കും ഞെട്ടിച്ചിരിക്കുകയാണ് അനാർക്കലി. പള്ളിപ്പെരുന്നാൾ വൈബ്സ് എന്ന് കുറിച്ചുകൊണ്ടാണ് അനാർക്കലി ചിത്രം പങ്കുവെച്ചിരിക്കുന്നത്.
മുണ്ടും മടക്കിക്കുത്തിയുള്ള ആ ലുക്ക് ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ഇതിനോടകം തന്നെ ചിത്രങ്ങൾ വൈറലായിട്ടുമുണ്ട്.
സെലിബ്രിറ്റി ഫോട്ടോഗ്രാഫർ ജിക്സൺ ഫ്രാൻസിസിന്റെ വിവാഹത്തലേന്നുള്ള ചിത്രങ്ങളാണിത്. അനാർക്കലിയുടെ ഫോട്ടോഷൂട്ടുകളിൽ മിക്കവയുടെയും ഫോട്ടോഗ്രാഫർ ജിക്സൺ ആണ്.
കഴിഞ്ഞ ദിവസം വരനും വധുവിനുമൊപ്പം നീന്തൽക്കുളത്തിൽ നിന്നുള്ള ചിത്രം അനാർക്കലി പങ്കുവെച്ചിരുന്നു. ഇതിനു പിന്നാലെയാണ് മുണ്ടും മടക്കിക്കുത്തിയുള്ള ചിത്രം അനാർക്കലി പങ്കുവെച്ചത്.
2016ൽ പുറത്തിറങ്ങിയ ആനന്ദം എന്ന ചിത്രത്തിലൂടെയാണ് അനാർക്കലി സിനിമയിലെത്തുന്നത്. പിന്നീട് വിമാനം, മന്ദാരം, ഉയരെ എന്നീ ചിത്രങ്ങളിലും അനാർക്കലി വേഷമിട്ടു. അമല, കിസ്സ എന്നിവയാണ് ഇനി പുറത്തിറങ്ങാനുള്ള ചിത്രങ്ങൾ.