27.4 C
Kottayam
Thursday, June 4, 2026

തീക്കട്ടയിലും ഉറുമ്പ്! കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് രണ്ടു ലക്ഷം രൂപ മോഷണം പോയി

Must read

കണ്ണൂര്‍: സെന്‍ട്രല്‍ ജയിലിലെ ഓഫീസില്‍ നിന്നു രണ്ടുലക്ഷം രൂപ മോഷണം പോയി. ജയിലിലെ പ്രധാന ഗെയിറ്റിനു സമീപത്തെ ഓഫീസില്‍ നിന്നാണ് പണം കവര്‍ന്നത്. പൂട്ട് തകര്‍ത്ത് അകത്തു കയറിയ മോഷ്ടാവ് മേശവലിപ്പില്‍ സൂക്ഷിച്ച 1,95,600 രൂപ കവര്‍ന്നു.

ഇത്രയും സുരക്ഷയുള്ള ജയിനുള്ളില്‍ കവര്‍ച്ച നടന്നത് പോലീസിനെയും ജയില്‍ അധികൃതരെയും ഞെട്ടിച്ചിരിക്കുകയാണ്. ടൗണ്‍ പോലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും ജയിലിലെത്തി പരിശോധന നടത്തി. മോഷണത്തില്‍ വളരെ വൈദഗ്ധ്യം നേടിയയാള്‍ക്ക് മാത്രമേ ജയിലില്‍ മോഷണം നടത്താകൂവെന്ന നിഗമനത്തിലാണു പോലീസ്.

ജയില്‍ വളപ്പിലെ ചപ്പാത്തി കൗണ്ടറില്‍ നിന്നും വില്പന നടത്തിയ ചപ്പാത്തി, ബിരിയാണി, ചിക്കന്‍ കബാവ്, ചിക്കന്‍ കറി, ചിപ്‌സ് എന്നിവയുടെ ഒരുദിവസത്തെ കളക്ഷനാണ് മോഷണം പോയത്. ജയില്‍ ഭക്ഷണം വിറ്റു കിട്ടുന്ന പണം അതാത് ദിവസങ്ങളില്‍ ജയിലിലെ ഓഫീസില്‍ അടയ്ക്കുകയാണു പതിവ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇടുക്കിയിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

ഇടുക്കി: പാമ്പനാറിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു. പുലർച്ചെ 3:45ഓടു കൂടിയായിരുന്നു അപകടം. പാമ്പനാർ സ്വദേശി ആഗ്നസിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. നിർമാണത്തിലെ അപാകതയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. അപകടം സംഭവിച്ചപ്പോൾ തൊഴിലാളികളോ...

ട്രംപിന് തിരിച്ചടി; ഇറാൻ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം പാസാക്കി യുഎസ് ജനപ്രതിനിധി സഭ

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കനത്ത തിരിച്ചടി. ഇറാൻ യുദ്ധം അവസാനിപ്പിക്കാനും അമേരിക്കൻ സൈന്യത്തെ പിൻവലിക്കാനുമുള്ള നിർണായക പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി. 208-ന് എതിരേ 215 വോട്ടുകൾക്കാണ് പ്രമേയം...

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

Popular this week