കോട്ടയം: മോഷണക്കേസിൽ ബിജെപി പ്രവർത്തകൻ പിടിയിൽ. കോട്ടയം കൂട്ടിക്കൽ ടോപ്പ് സ്വദേശി അജീഷിനെയാണ് പാമ്പാടി പോലീസ് പിടികൂടിയത്. പാമ്പാടിയിലെ ജ്വല്ലറിയിലും കറുകച്ചാലിലുമാണ് യുവാവ് മോഷണം നടത്തിയതെന്ന് പോലീസ് വ്യക്തമാക്കി.
പാമ്പാടി ആശുപത്രി പടിക്കലുള്ള കയ്യാലപ്പറമ്പിൽ ജ്വല്ലറിയിൽ എത്തിയ അജീഷ് ജീവനക്കാരനെ കമ്പളിപ്പിച്ച് സ്വർണവുമായി രക്ഷപ്പെടുകയായിരുന്നു. കടയിൽ എത്തിയ ജയകുമാർ മാല കാണമെന്ന് ആവശ്യപ്പെട്ടതോടെ ജീവനക്കാർ രണ്ട് മാലകൾ കാട്ടിക്കൊടുത്തു. ഇതിനിടെ ഉടമ കടയ്ക്ക് ഉള്ളിലേക്ക് പോയ സമയം നോക്കി നാല് പവൻ്റെ രണ്ട് മാലകൾ കൈവശപ്പെടുത്തി ജയകുമാർ പുറത്തേക്ക് പോകുകയായിരുന്നു.
പുറത്തിറങ്ങിയ യുവാവ് സ്കൂട്ടറിൽ കയറി രക്ഷപ്പെട്ടതോടെയാണ് മോഷണവിവരം കടയുടമയറിഞ്ഞത്. തുടർന്ന് പോലീസിൽ വിവരമറിയിച്ചു. കടയിലെയും സമീപത്തെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് സജീഷാണ് മോഷണം നടത്തിയതെന്ന് കണ്ടെത്തുകയായിരുന്നു.
അജീഷ് കറുകച്ചാലിലും സമാനമായ മോഷണ നടത്തിയതായി പോലീസ് പറഞ്ഞു. സാമ്പത്തിക പ്രശ്നങ്ങളെ തുടർന്നാണ് മോഷണം നടത്തിയതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. കൊവിഡ് കാലത്ത് സാമ്പത്തിക പ്രശ്നങ്ങൾ രൂക്ഷമായതോടെ കടബാധ്യത വർധിച്ചു. ഈ പ്രശ്നങ്ങൾ പരിഹരിക്കാനും മാതാപിതാക്കളെ പരിചരിക്കാനുമാണ് മോഷണം നടത്തിയതെന്ന് അജീഷ് വ്യക്തമാക്കിയതായി പോലീസ് കൂട്ടിച്ചേർത്തു.
മോഷണം നടത്തിയതിന് പിന്നാലെ സജീഷ് കടുത്ത മാനസിക പ്രശ്നത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ബിജെപി പ്രവർത്തകനായ സജീഷ് കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കൂട്ടിക്കലിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ചിട്ടുണ്ട്.