സങ്കടപ്പെടേണ്ട സഹോദരാ, നിങ്ങൾ ചരിത്രം സൃഷ്ടിച്ചു’; ഹക്കീമിയെ ചേർത്തുപിടിച്ച് എംബാപ്പെ

ദോഹ: ലോകകപ്പ് സെമി ഫൈനലില്‍ ഫ്രാന്‍സിനോട് മൊറോക്കോ തോറ്റതിന് പിന്നാലെ സുഹൃത്ത് അഷ്‌റഫ് ഹക്കീമിയെ ചേര്‍ത്ത് പിടിച്ച് ഫ്രഞ്ച് താരം കൈലിയന്‍ എംബാപ്പെ. സങ്കടപ്പെടേണ്ട സഹോദരാ, നിങ്ങളുടെ പ്രവര്‍ത്തിയില്‍ എല്ലാവരും അഭിമാനിക്കുന്നു. നിങ്ങള്‍ ചരിത്രം സൃഷ്ടിച്ചു, അഷ്‌റഫ് ഹക്കീമിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് എംബാപ്പെ ട്വിറ്ററില്‍ കുറിച്ചു.

ഫ്രഞ്ച് ലീഗില്‍ പി.എസ്.ജിക്കായി ഒന്നിച്ചുകളിക്കുന്ന മൊറോക്കോയുടെ അഷ്‌റഫ് ഹക്കീമിയും ഫ്രഞ്ച് താരം കൈലിയന്‍ എംബാപ്പെയും നേര്‍ക്കുനേരെ എത്തിയതായിരുന്നു ലോകകപ്പ് സെമി ഫൈനലിന്റെ കൗതുകം. ഫ്രഞ്ച് ആക്രമണങ്ങളുടെ കുന്തമുനയും ലോകകപ്പിലെ ടോപ് സ്‌കോറര്‍മാരില്‍ ഒരാളുമായ എംബാപ്പെയെ തടയുക എന്നതായിരുന്നു ഹക്കീമിയുടെ ദൗത്യം. എംബാപ്പെ ഗോളടിച്ചില്ലെങ്കിലും ഫ്രാന്‍സ് വിജയിച്ചുമുന്നേറി.

നേരത്തെ മൊറോക്കോയ്‌ക്ക് എതിരായ സെമി ഫൈനലിന് തൊട്ടു മുമ്പ് ഗ്രൗണ്ടില്‍ പരിശീലനത്തിനിടെ എംബാപ്പെ അടിച്ച കനത്ത ഷോട്ട് കൊണ്ട് ഗ്യാലറിയിലിരുന്ന ആരാധകന് മുഖത്ത് പരിക്കേറ്റിരുന്നു. തൊട്ടുപിന്നാലെ ആരാധകനെ ആശ്വസിപ്പിക്കാനായി എംബാപ്പെ തന്നെ ഓടിയെത്തി ആരാധകരുടെ ഹൃദയം കവര്‍ന്നിരുന്നു.ആരാധകന്‍റെ കയ്യില്‍പ്പിടിച്ച് സുഖവിവരം തിരക്കിയ എംബാപ്പെ അദേഹത്തോട് ക്ഷമ ചോദിക്കുകയും ചെയ്തിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News