കൊച്ചി: കൊച്ചി ഏലൂരിലെ ജ്വല്ലറിയില്‍ വന്‍ മോഷണം. ഐശ്വര്യ ജ്വല്ലറിയിലാണ് മോഷണം നടന്നത്. ജ്വല്ലറിയുടെ ഭിത്തി തുരന്ന് അകത്ത് പ്രവേശിച്ച മോഷ്ടാക്കള്‍ 300 പവന്‍ മോഷ്ടിച്ചു.
സിസിടിവി പ്രവര്‍ത്തിച്ചിരുന്നില്ലെന്ന് ജ്വല്ലറി ഉടമ പറഞ്ഞു. ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണ് ലോക്കര്‍ തുറന്നത്. 25 കിലോയോളം വരുന്ന വെള്ളി ആഭരണങ്ങളും നഷ്ടപ്പെട്ടവയില്‍ ഉള്‍പ്പെടുന്നു. ജ്വല്ലറി ഉടമ ശനിയാഴ്ച വൈകീട്ട് ജ്വല്ലറി പൂട്ടി വീട്ടിലേക്ക് പോയി.
തുടര്‍ന്ന് ഇന്ന് രാവിലെ ജ്വല്ലറി തുറന്നപ്പോഴാണ് സംഭവം അറിയുന്നത്. ജ്വല്ലറിയോട് ചേര്‍ന്ന് സലൂണ്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിന്റെ പിന്‍വശത്തുള്ള ഭിത്തി തുരന്നാണ് മോഷണ സംഘം അകത്തുകയറിയതെന്നാണ് പോലീസ് പറയുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News