വൈക്കത്ത് ആറ്റില്‍ ചാടിയ യുവതികളുടെ മൃതദേഹം കണ്ടെത്തി

കോട്ടയം: വൈക്കം മുറിഞ്ഞപുഴയില്‍ നിന്ന് ആറ്റില്‍ ചാടിയ രണ്ട് യുവതികളുടെ മൃതദേഹം കണ്ടെത്തി. അഞ്ചല്‍ സ്വദേശി അമൃതയുടെയും (21) ആലപ്പുഴ പെരുമ്പളം സൗത്ത് ഭാഗത്ത് ആര്യയുടെയും (21) മൃതദേഹമാണ് കണ്ടെത്തിയത്.

അമൃതയുടെ മൃതദേഹമാണ് ആദ്യം ലഭിച്ചത്. ആലപ്പുഴ പൂച്ചാക്കല്‍ ഭാഗത്തുനിന്നായിരുന്നു മൃതദേഹം ലഭിച്ചത്. തുടര്‍ന്ന് ഒപ്പമുണ്ടായിരുന്ന ആര്യ എന്ന പെണ്‍കുട്ടിക്കായി തിരച്ചില്‍ തുടര്‍ന്നു. അല്‍പസമയത്തിന് ശേഷമാണ് ആര്യയുടെ മൃതദേഹം കണ്ടെത്തിയത്.

ആര്യയെയും അമൃതയെയും കൊല്ലം ചടയമംഗലത്ത് നിന്നാണ് കാണാതായത്. ശനിയാഴ്ച സന്ധ്യയോടെയാണ് മുറിഞ്ഞപുഴയില്‍ നിന്ന് ഇവര്‍ ആറ്റില്‍ ചാടിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News