കോട്ടയം: വനിതാ എസ്.ഐയെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ച അഭിഭാഷകന്‍ അറസ്റ്റില്‍. കോട്ടയം പാലായ്ക്കടുത്ത് രാമപുരത്താണ് സംഭവം. വിപിന്‍ ആന്റണിയാണ് പിടിയിലായത്.
വിപിനും സുഹൃത്തുക്കളും സഞ്ചരിച്ച കാറില്‍ നിന്നു വാഹനപരിശോധനയ്ക്കിടെ മദ്യക്കുപ്പികള്‍ പോലീസ് കണ്ടെടുത്തിരുന്നു. തുടര്‍ന്ന് വാഹനത്തില്‍ നിന്നിമിറങ്ങിയ വിപിന്‍ വനിത പോലീസ് ഉദ്യോഗസ്ഥയോട് അപമര്യാദയായി പെരുമാറുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയുമായിരുന്നു.
വിപിന്‍ മദ്യലഹരിയിലായിരുന്നു. ഇയാള്‍ക്കൊപ്പമുണ്ടായിരുന്നവര്‍ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു. ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. വിപിന്‍ ആന്റണി റിമാന്‍ഡിലാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News