24 C
Kottayam
Thursday, June 4, 2026

വാതില്‍ അടയ്ക്കാന്‍ മറന്നു; വീട്ടുകാര്‍ ഉണര്‍ന്നിരിക്കെ മോഷ്ടാവ് കവര്‍ന്നത് 20 പവന്‍ സ്വര്‍ണം!

Must read

തൃശൂര്‍: ചാലക്കുടിയില്‍ വീട്ടുകാര്‍ ഉണര്‍ന്നിരിക്കെ വീടിന്റെ മുകളിലെ മുറിയില്‍ നിന്നു ഇരുപതു പവന്റെ സ്വര്‍ണം കവന്നു. അതേസമയം, മോഷണത്തിനിടെ രക്ഷപ്പെടുന്നതിനിടെ കള്ളന്റെ പക്കല്‍ നിന്ന് വീണു പോയ പതിമൂന്നര പവന്‍ തിരിച്ചുകിട്ടി. ചാലക്കുടി പോട്ടയിലെ വീട്ടില്‍ രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം.

കുഞ്ഞിനെ ഉറക്കാന്‍ മുകളിലെ ടെറസില്‍ പോയ വീട്ടമ്മ വാതില്‍ അടയ്ക്കാന്‍ മറന്നു പോയതാണ് കള്ളന് കാര്യങ്ങള്‍ എളുപ്പമാക്കിയത്. ഏണിയില്‍ കയറി കള്ളന്‍ മുകളിലെ കിടപ്പുമുറിയില്‍ എത്തുകയായിരുന്നു. ഇരുപതു പവന്റെ ആഭരണം തട്ടിയെടുത്തു. തുടര്‍ന്ന് വീട്ടില്‍ നിന്നിറങ്ങി മതില്‍ ചാടി രക്ഷപ്പെടുന്നതിനിടെ കുറച്ച് സ്വര്‍ണം താഴെ വീഴുകയായിരുന്നു.

തൊട്ടടുത്ത വീടിന്റെ കാര്‍പോര്‍ച്ചിലിരുന്ന് സ്വര്‍ണം നോക്കുന്നതിനിടെ ആ വീട്ടിലെ യുവാവ് കള്ളനെ കണ്ടു. കള്ളന്റെ പക്കല്‍ നിന്ന് കുറച്ച് സ്വര്‍ണം അവിടെയും വീണു. അങ്ങനെയാണ്, ഇരുപതു പവനില്‍ പതിമൂന്നര പവനും തിരിച്ചുകിട്ടിയത്. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി. പോലീസ് നായ മണംപിടിച്ച് പോയത് ദേശീയപാതയിലേക്കായിരുന്നു. മോഷ്ടാവിനെ തിരിച്ചറിയാന്‍ സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തില്‍ കൂടിയാണ് പൊലീസ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ വൻ യുദ്ധഭീതി വിതച്ചുകൊണ്ട് അതീവ വിനാശകരമായ രീതിയിലാണ്...

ആറ് മുറികൾക്ക് പകരം പ്രവർത്തിച്ചത് 25 മുറികൾ,മെത്തകൾ വിരിച്ച് ജീവൻ കാത്ത്‌ നാട്ടുകാർ, ഡൽഹി ഹോട്ടൽ തീപ്പിടിത്തത്തിൽ കരിഞ്ഞമർന്നത് 21 ജീവിതങ്ങൾ; വെന്തുമരിച്ചതിലധികവും വിദേശികൾ

ന്യൂഡൽഹി: ഡൽഹിയിലെ ഹൗസ് റാണിയിലുള്ള ഫ്ലറിഷ് സ്റ്റേ ഹോട്ടലിലുണ്ടായ അതിഭീകരമായ തീപ്പിടിത്തത്തിൽ 21 പേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. അപകടത്തിൽപ്പെട്ട് മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തവരിൽ ഭൂരിഭാഗവും വിദേശികളാണെന്നാണ് ഏറ്റവും...

Popular this week