ഉദ്യോഗാര്‍ത്ഥിയുടെ പരീക്ഷാ ഫലത്തില്‍ നടി അനുപമയുടെ ചിത്രം; പരീക്ഷാഫല പ്രഖ്യാപനത്തിലും മൂല്യനിര്‍ണയത്തിലും ക്രമക്കേടെന്ന് ആരോപണം
പട്ന: ബിഹാറിലെ വിദ്യാഭ്യാസ വകുപ്പ് പുറത്ത് വിട്ട സെക്കന്ററി ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് (എസ്.ടി.ഇ.ടി.) 2019 ലെ ഒരു ഉദ്യോഗാര്‍ത്ഥിയുടെ റിസള്‍ട്ട് ഷീറ്റിലെ ചിത്രം നടി അനുപമ പരമേശ്വരന്റേത്. ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു. ഹൃഷികേശ് കുമാര്‍ എന്ന് പേരുള്ള യുവാവിന്റെ പരീക്ഷാഫലത്തിലാണ് താരത്തിന്റെ ചിത്രം എത്തിയത്.
പിന്നാലെ, പരീക്ഷാഫല പ്രഖ്യാപനത്തിലും മൂല്യനിര്‍ണയത്തിലും ക്രമക്കേടുണ്ടെന്നാരോപിച്ച് പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് രംഗത്തെത്തി. നിരവധി ഉദ്യോഗാര്‍ത്ഥികളും പ്രതിഷേധവുമായി രംഗത്ത് വന്നു. ക്രമക്കേടില്ലാതെ ഒരു സര്‍ക്കാര്‍ ജോലിപോലും ബിഹാറില്‍ നല്‍കുന്നില്ല എന്ന് തേജസ്വ ആരോപിച്ചു.
ഇതാദ്യമായല്ല നടിയുടെ ചിത്രം സംസ്ഥാനതല പരീക്ഷാ ഫലങ്ങളില്‍ അബദ്ധത്തില്‍ പ്രത്യക്ഷപ്പെടുന്നത്. 2019 ല്‍ 98.50 പോയിന്റുമായി ബിഹാര്‍ പബ്ലിക് ഹെല്‍ത്ത് എഞ്ചിനീയറിംഗ് വകുപ്പ് (പി.എച്ച്.ഇ.ഡി) പുറത്തിറക്കിയ ജൂനിയര്‍ എഞ്ചിനീയര്‍ തസ്തികയിലേക്കുള്ള മെറിറ്റ് പട്ടികയില്‍ ബോളിവുഡ് നടി സണ്ണി ലിയോണി ഇടം പിടിച്ചിരുന്നു.
घोटाला, वो भी युवाओं के भविष्य के साथ! डूब मरना चाहिए ऐसी नीच और घटिया सोंच रखने वाली घोटालेबाज 'अफसर राज' वाली सरकार को।
प्राचीन नालंदा विश्वविद्यालय में शिक्षा ग्रहण करने देश विदेश से लोग आते थे।
अब बिहार में नौकरी पाने की लिस्ट में आ गई हैं नामचीन मलयालम अभिनेत्री @anupamahere pic.twitter.com/9tD4kzF9vX— Ritu Jaiswal (@activistritu) June 23, 2021