നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ചില്ല് തകര്‍ത്ത് രണ്ടേമുക്കാല്‍ ലക്ഷം രൂപയും 6 ലക്ഷത്തിന്റെ വാച്ചും മൊബൈല്‍ ഫോണും കവര്‍ന്നു

ബംഗളൂരു: നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ചില്ല് തകര്‍ത്ത് രണ്ടേമുക്കാല്‍ ലക്ഷം രൂപയും 6 ലക്ഷത്തിന്റെ വാച്ചും കവര്‍ന്നു. ബംഗളൂരുവില്‍ മലയാളിയായ സൂപ്പര്‍ മാര്‍ക്കറ്റ് ഉടമയുടെ കാറിന്റെ ചില്ല് തകര്‍ത്താണ് കവര്‍ച്ച നടത്തിയത്. കാറില്‍ സൂക്ഷിച്ചിരുന്ന രണ്ടേമുക്കാല്‍ ലക്ഷം രൂപയും, മൊബൈല്‍ ഫോണും വാച്ചും ഉള്‍പ്പെടെയുള്ള സാധനങ്ങളാണ് കവര്‍ന്നത്.

നാദാപുരം സ്വദേശിയും ബാനസവാഡിയിലെ അമക്‌സ് സൂപ്പര്‍ മാര്‍ക്കറ്റിന്റെ ഉടമയുമായ പി.പി.സമീലിന്റെ കാറില്‍ നിന്നാണ് കവര്‍ച്ച നടത്തിയത്. യാത്രാ മദ്ധ്യേ ഭക്ഷണം കഴിക്കാനായി കമ്മന ഹള്ളിയിലെ ഹോട്ടലിന് സമീപം വാഹനം നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. മടങ്ങിവന്നപ്പോഴാണ് ഗ്ലാസ് പൊട്ടിച്ച നിലയില്‍ കണ്ടെത്തിയത്.

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ആണ് കാറിനകത്തുണ്ടായിരുന്ന രണ്ടേമുക്കാല്‍ ലക്ഷം രൂപയും, മൊബൈല്‍ ഫോണും ആറ് ലക്ഷം രൂപ വിലവരുന്ന വാച്ച്, എ.ടി.എം.കാര്‍ഡ്, ചെക്ക് ബുക്ക്, പാന്‍ കാര്‍ഡ് എന്നിവയും കവര്‍ന്നതായി കണ്ടെത്തിയത്. സമീപത്തെ സിസിടിവിയില്‍ നിന്ന് ലഭിച്ചിരിക്കുന്ന ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News