Entertainment
നടി ആക്രമിക്കപ്പെട്ട കേസില്‍ അമ്മയുടെ നിലപാട് ശരിയല്ല, തിരുത്തലുകള്‍ വേണമെന്ന് നടന്‍ ദേവന്‍
കൊച്ചി: താരസംഘടന അമ്മയുടെ നിലപാടുകള്‍ക്കെതിരെ നടന്‍ ദേവന്‍. നടി ആക്രമിക്കപ്പെട്ട കേസില്‍ അമ്മയുടെ നിലപാട് ശരിയല്ലെന്നും തിരുത്തലുകള്‍ വേണ്ടി വരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
‘അമ്മ എന്ന സംഘടന ഇങ്ങനെ തന്നെ മുന്നോട് പോകും. അമ്മയിലായാലും കേരള രാഷ്ട്രീയത്തിലായാലും തിരുത്തലുകള്‍ അനിവാര്യമാണെന്നും ദേവന്‍ പറഞ്ഞു.
മുമ്പ് നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ വെച്ച് മാധ്യമങ്ങളുടെ ചോദ്യങ്ങളോട് അസഹിഷ്ണുത കാണിച്ച് ദേവന്‍ പ്രതികരിച്ചത് അന്ന് വാര്‍ത്തയായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News