31.1 C
Kottayam
Saturday, May 4, 2024

‘വീടുകളിലെത്തിയാല്‍ സകലതും അടിച്ചുമാറ്റും’ യുവാക്കൾ അറസ്റ്റിൽ, പിടിയിലായവരിൽ നിരവധി കേസുകളിലെ പ്രതിയും

Must read

മലപ്പുറം: മോട്ടോര്‍ പമ്പുകള്‍ മോഷ്ടിച്ച യുവാക്കൾ അറസ്റ്റിൽ. അന്‍ഷിദ് എന്ന വെലങ്ങന്‍ അന്‍ഷിദ് പൂക്കോട്ടുമണ്ണ, ചുങ്കത്തറ അലന്‍ എന്ന ജിമിക്കി അലന്‍ പൂക്കോട്ടുമണ്ണ എന്നിവരെയാണ് മലപ്പുറം വഴിക്കടവ് പോലീസ് അറസ്റ്റ് ചെയ്തത്. വഴിക്കടവ് പോലീസ് സ്റ്റേഷന്‍ പരിധിയിലെ മണിമൂളിയില്‍ നാല് വീടുകളിലാണ് മോഷണം നടന്നത്. വീട്ടാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന മോട്ടോര്‍ പമ്പുകളാണ് മോഷണം പോയത്.

വഴിക്കടവ് ഇന്‍സ്‌പെക്ടര്‍ മനോജ് പറയറ്റയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് നാല് ദിവസത്തിനുള്ളിൽ പ്രതികളെ പിടികൂടിയത്. രാത്രികാലങ്ങളില്‍ കാറുകളിലും ബൈക്കുകളിലും സഞ്ചരിച്ച് ആളുകളില്ലാത്ത വീടുകള്‍ കണ്ടെത്തി മോഷണം നടത്തുന്ന രീതിയാണ് പ്രതികള്‍ക്കുണ്ടായിരുന്നത്.

കഴിഞ്ഞ പത്താം തീയതിയാണ് മണിമൂളിയിലെ കേസിനാസ്പദമായ സംഭവം. ഒമ്പതാം തീയതി പ്രതികള്‍ തങ്ങളുടെ സുഹൃത്തുക്കളെ കൊണ്ട് നിലമ്പൂരില്‍ നിന്ന് വാഹനം വാടകക്ക് എടുപ്പിച്ച് പ്രതികള്‍ നേരെത്തെ തീരുമാനിച്ച പ്രകാരം ഒമ്പതാം തീയതി രാത്രി വഴിക്കടവിലെത്തി പുലര്‍ച്ചവരെ കാത്ത് നിന്നതിന് ശേഷം മണിമൂളിയില്‍ കണ്ട് വെച്ച നാല് വീടുകളിലെ കിണറുകളില്‍ നിന്നും മോഷണം നടത്തുകയായിരുന്നു.

പിടിക്കപ്പെടാതിരിക്കാന്‍ റോഡിലൂടെ മുഖം മൂടി ധരിച്ചാണ് പ്രതികള്‍ എത്തിയത്. സമീപത്തുള്ള സിസിടിവി ക്യാമറകള്‍ നശിപ്പിച്ചതിന് ശേഷമാണ് മോഷണം നടത്തിയത്. മോഷണം നടത്തിയതിന് ശേഷം പ്രതികള്‍ മോഷണ മുതലുകള്‍ കാറില്‍ കയറ്റി നിലമ്പൂരിലേക്ക് പോയി. കനോലി പ്ലോട്ടിനടുത്തുള്ള റോഡ് സൈഡില്‍ വിശ്രമിച്ച് രാവിലെ നിലമ്പൂരിലും സമീപ പ്രദേശങ്ങളിലുള്ള ആക്രിക്കടയില്‍ ഒരു മോട്ടോര്‍ പമ്പ് വില്‍ക്കുകയും മറ്റൊരു ആക്രിക്കടയില്‍ വില്‍പ്പന നടത്താന്‍ ശ്രമിക്കുകയുമായിരുന്നു. കടക്കാരന് സംശയം തോന്നിയതിനാല്‍ വില്‍പ്പന നടന്നില്ല.

തുടർന്ന് പ്രതികള്‍ വണ്ടൂരിലെ മറ്റൊരു ആക്രിക്കടയില്‍ രണ്ടാമത്തെ മോട്ടോര്‍ പമ്പ് വില്‍പ്പന നടത്തുകയും ബാക്കിയുള്ള രണ്ട് മോട്ടോര്‍ പമ്പുകള്‍ എടക്കര മേനോന്‍പ്പൊട്ടിയിലെ ഓടക്കടിയില്‍ ഒളിപ്പിക്കുകയായിരുന്നു. പോലീസ് സിസിടിവി പരിശോധിച്ചെങ്കിലും തെളിവുകള്‍ നശിപ്പിക്കുന്നതിനായി സിസിടിവി ക്യാമറകള്‍ പ്രതികള്‍ നശിപ്പിച്ചതിനാല്‍ പ്രതികളെക്കുറിച്ച് കൂടുതല്‍ സൂചനകളൊന്നും ലഭിച്ചിരുന്നില്ല.

നിലമ്പൂര്‍ ഡിവൈഎസ്പിയുടെ മേല്‍ നോട്ടത്തില്‍ ഇന്‍സ്‌പെക്ടര്‍ മനോജ് പറയട്ടയുടെ നേതൃത്വത്തില്‍ പ്രത്യക സംഘത്തെ അന്വേഷണത്തിനായി രൂപികരിച്ച് സമീപ പ്രദേശത്തുള്ള സമാന കുറ്റ കൃത്യങ്ങളില്‍ പെട്ട ആളുകളെപ്പറ്റിയും മറ്റും നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ച് വ്യക്തമായ സൂചനകള്‍ ലഭിച്ചത്.

സൂചന ലഭിച്ച പ്രതികളെ സംബന്ധിച്ച് അന്വേഷണം നടത്തിയിതില്‍ പ്രതികള്‍ മുന്‍പും സമാന കൃത്യങ്ങള്‍ നടത്തിയതായി അന്വേഷണത്തില്‍ മനസ്സിലായതിന്‍ പ്രകാരം പ്രതികളെ പിന്‍തുടര്‍ന്ന് പിടികൂടുകയായിരുന്നു. കസ്റ്റഡിയില്‍ എടുത്ത പ്രതികളെ ചോദ്യം ചെയ്തതില്‍ പ്രതികള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.

ചോദ്യം ചെയ്തതില്‍ പ്രതികള്‍ എടക്കര മൊബൈല്‍ ഷോപ്പ് കുത്തിത്തുറന്ന കേസിലുള്‍പ്പെട്ടിരുന്നതായും, പിന്നീട് തമിഴ്‌നാട് നീലഗിരിയിലും, ആര്‍ എസ് പുരം , കോയമ്പത്തൂര്‍ എന്നിവിടങ്ങളിലും നിരവധി ബൈക്ക് മോഷണക്കേസുകളിലും പ്രതികളായിട്ടുള്ളതുമാണ്. പ്രതികള്‍ തമിഴ് നാട്ടില്‍ നിന്ന് ബൈക്കുകള്‍ മോഷ്ടിച്ച് കേരളത്തില്‍ കൊണ്ട് വന്ന് അതേ മോഡലിലുള്ള വാഹനത്തിന്റെ വ്യാജ നമ്പര്‍ പതിച്ച് വില്‍ക്കുന്ന രീതിയാണ് അന്ന് ചെയ്തിരുന്നത്.

കഴിഞ്ഞ വര്‍ഷം കോയമ്പത്തൂര്‍ പോലീസ് മറ്റൊരു കേസ്സിലേക്ക് പ്രതിയായ അന്‍ഷിദ് എന്ന വെലങ്ങന്‍ അന്‍ഷിദിനെ അറസ്റ്റ് ചെയ്ത് കൊണ്ടും പോകും വഴി നിലമ്പൂര്‍ ചന്തക്കുന്നിലെ പെട്രോള്‍ പമ്പില്‍ നിന്നും കൈവിലങ്ങുമായി ഓടി രക്ഷപ്പെട്ടിരുന്നു, പിന്നീട് കൊല്ലത്ത് നിന്നുമാണ് പിടികൂടിയത്.

സമീപപ്രദേശത്ത് നടന്നിട്ടുള്ള മറ്റ് മോഷണങ്ങളില്‍ പ്രതികള്‍ക്ക് പങ്കുണ്ടോ എന്നതിനെ പറ്റിയും, സംഘത്തില്‍ മറ്റ് ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും അന്വേഷണം നടത്തി വരുന്നുണ്ട്. നിലമ്പൂര്‍ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ രൂപികരിച്ച പ്രത്യക അന്വേഷണ സംഘത്തില്‍ എസ് ഐമാരായ വേണു ഒ കെ, അനില്‍കുമാര്‍, എ എസ് ഐ മനോജ്, സിപിമാരായ പ്രദീപ് ഇ ജി, ജിതിന്‍ എ, വിനീഷ് മാന്തൊടി, ജോബിനി ജോസഫ്, വിനു പി, അനീഷ് എം എ, അലക്‌സ് കൈപ്പിനി, ഹരി പ്രസാദ്, എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week