കേരളത്തിന്റെ മാത്രമല്ല ഇന്ത്യയുടെ മുഴുവന്‍ നേതാവാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു, ഇങ്ങിനെ ഒരു കോരന്‍റ്റെ മകനെ തന്നെയാണ് ഇന്‍ഡ്യ കാത്തിരിക്കുന്നത്; പിണറായിയെ പ്രശംസിച്ച് ഹരീഷ് പേരടി

കോവിഡ് അതിവ്യാപനത്തിനിടയിലും സംസ്ഥാനത്തെ ജനങ്ങള്‍ക്ക് വാക്സീന്‍ സൗജന്യമായി നല്‍കാനുള്ള നടപടിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച്‌ നടന്‍ ഹരീഷ് പേരടി. മുഖ്യമന്ത്രി കേരളത്തിന്റെ മാത്രമല്ല ഇന്ത്യയുടെ മുഴുവന്‍ നേതാവാകേണ്ട സമയം അതിക്രമിച്ചുവെന്ന് ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചു.

“വീണുപോകുമ്ബോള്‍ കൈ പിടിക്കുന്നവനേയാണ് സുഹൃത്ത്,സഹോദരന്‍,നേതാവ്,സഖാവ്,മനുഷ്യന്‍ എന്നൊക്കെ പറയുക…ഈ കെട്ട കാലത്ത് നിങ്ങള്‍ കേരളത്തിറ്റെ മാത്രം നേതാവല്ല…ഇന്ത്യയുടെ മുഴുവന്‍ നേതാവാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു..ഇങ്ങിനെ ഒരു കോരന്‍റ്റെ മകനെ തന്നെയാണ് ഇന്‍ഡ്യ കാത്തിരിക്കുന്നത്..” എന്നാണ് ഹരീഷ് ഫേസ്ബുക്കില്‍ കുറിച്ചത്.

കേന്ദ്രത്തിന്റെ വാക്‌സിൻ നയം വന്നതിനു പിന്നാലെയാണ് എന്തു വന്നാലും കേരളത്തില്‍ വാക്സീന്‍ സൗജന്യമായിരിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനമെത്തിയത്. പിന്നാലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന പ്രവാഹമാണ് നടന്നത്. സമീപകാലത്ത് കാര്യമായ സംഭാവനകള്‍ എത്താതെ ഉറങ്ങിക്കിടന്നിരുന്ന ദുരിതാശ്വസ നിധിയിലേക്കങ്ങനെ യാതൊരു ഔദ്യോഗിക അറിയിപ്പുമില്ലാതെ പണം ഒഴുകിത്തുടങ്ങുകയായിരുന്നു. ഇപ്പോൾ കോടികൾ പിന്നിട്ട ചരിത്ര നേട്ടമായി അത്‌ തുടരുന്നുമുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News