24.6 C
Kottayam
Friday, June 5, 2026

മോഷണത്തില്‍ നിന്ന് വിരമിയ്ക്കല്‍ പ്രഖ്യാപിച്ച് കള്ളന്‍,തൊട്ടുപിന്നാലെ അകത്താക്കി പോലീസ്‌

Must read

ചെങ്ങന്നൂർ: ബൈക്ക് മോഷണം അടക്കം ഇരുന്നൂറിലധികം കേസുകളിൽ പ്രതിയായ പരിചയ സമ്പന്നനായ മോഷ്ടാവ് 31-ാം വയസിൽ മോഷണം എന്ന തൊഴിലിൽ നിന്ന് റിട്ടയർമെന്റ് പ്രഖ്യാപിച്ചു. ചെങ്ങന്നൂർ ഡിവൈ.എസ്‌പി ഓഫീസിൽ നേരിട്ടെത്തി റിട്ടയർമെന്റ് പ്രഖ്യാപിച്ച മോഷ്ടാവിനെ ഏറ്റവും ഒടുവിൽ നടന്ന രണ്ടു ബൈക്ക് മോഷണങ്ങളുടെ പേരിൽ അറസ്റ്റ് ചെയ്ത് ജയിലിലുമാക്കി. ജയിലിലേക്ക് പോകുന്നതിന് മുൻപ് പൊലീസുകാരെ സാക്ഷിയാക്കി താനീ പണി നിർത്തുകയാണെന്ന് വാക്കു കൊടുക്കുകയും ചെയ്തു.

റാന്നി പഴവങ്ങാടി ഇട്ടിയപ്പാറ കള്ളിക്കാട് വീട്ടിൽ തോമസ് കുര്യാക്കോസ് എന്ന് ബിനു തോമസ് (31) ആണ് ഡിവൈ.എസ്‌പി ഡോ. ആർ. ജോസ് മുമ്പാകെ നേരിട്ടെത്തി മോഷണം നിർത്തുകയാണെന്ന് അറിയിച്ചത്. മുൻപ് പല തവണ ഡിവൈ.എസ്‌പി ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു മാല മോഷണക്കേസിൽ റിമാൻഡിലായിരുന്ന ബിനു കഴിഞ്ഞ 21 നാണ് പുറത്തിറങ്ങിയത്. ഇതിന് പിന്നാലെ രണ്ടു ബൈക്ക് മോഷ്ടിച്ചു. കഴിഞ്ഞ 27 ന് രാത്രി ചെങ്ങന്നൂർ അങ്ങാടിക്കൽ ചെറുകര മോടിയിൽ പ്രശാന്തിന്റെ ഹീറോ ഹോണ്ട പാഷൻ പ്ലസ്, പത്തനംതിട്ട വാര്യാപുരം ഭാഗത്ത് നിന്ന് കെഎൽ 62 സി 892 നമ്പർ ബൈക്ക് എന്നിവയാണ് മോഷ്ടിച്ചത്.

പ്രായപൂർത്തിയാകുന്നതിന് മുൻപ് മോഷണം തുടങ്ങിയ ആളാണ് ബിനു തോമസ്. അന്ന് പല തവണ ഇയാളെ അറസ്റ്റ് ചെയ്തത് ഇൻസ്പെക്ടർ ആയിരുന്ന ജോസ് ആണ്. അതു കൊണ്ടു തന്നെ അവസാനത്തെ രണ്ടു ബൈക്ക് മോഷണത്തിന് ശേഷം തൊഴിലിൽ നിന്ന് വിരമിക്കുന്ന കാര്യം അദ്ദേഹത്തോട് പറയാൻ തീരുമാനിച്ചു. ആർ. ജോസ് മാവേലിക്കരയിലെ ഇൻസ്പെക്ടറാണെന്ന് ആരോ പറഞ്ഞത് പ്രകാരം അവിടെ ചെന്ന് അന്വേഷിച്ചു. അപ്പോഴാണ് ചെങ്ങന്നൂർ ഡിവൈ.എസ്‌പിയാണെന്ന് അറിയുന്നത്. നേരെ ചെങ്ങന്നൂർ ഡിവൈ.എസ്‌പി ഓഫീസിലെത്തി. ഡിവൈ.എസ്‌പിക്ക് മുന്നിൽ കുറ്റസമ്മതം നടത്തി.

വിചിത്രമായിരുന്നു ബിനുവിന്റെ കുറ്റസമ്മതം. താനേറെ ഇഷ്ടെപ്പടുന്നത് ബൈക്ക് മോഷ്ടിക്കാനാണെന്ന് ബിനു പറഞ്ഞു. വഴിയിൽ വച്ചിരിക്കുന്ന ബൈക്ക് കണ്ട് ഇഷ്ടപ്പെട്ടാൽ എങ്ങനെയും അത് എടുത്തിരിക്കും. രണ്ടു മിനുട്ടു മതി തനിക്ക് ഒരു ബൈക്ക് എടുക്കാൻ. അതിയിൽ കയറിയിരുന്ന് ഹാൻഡിൽ ലോക്ക് പൊട്ടിച്ച് ഓടിക്കും. മതി വരുവോളം ഓടിച്ചു കഴിഞ്ഞാൽ അത് വിൽക്കും. ഒരു ബൈക്ക് കണ്ട് ഇഷ്ടപ്പെട്ടിട്ട് അത് എടുക്കാൻ പറ്റിയില്ലെങ്കിൽ അതിന് പിന്നാലെ സഞ്ചരിക്കും. എടുത്തു കഴിഞ്ഞാൽ മാത്രമേ പിന്നെ ഉറങ്ങാൻ കഴിയൂവെന്നും ബിനു പറഞ്ഞു.

- Advertisement -

ഡിവൈ.എസ്‌പി ഉടൻ തന്നെ ഒരു കൗൺസിലറെ വിളിച്ചു വരുത്തി ഇയാൾക്ക് കൗൺസിലിങ് കൊടുത്തു. അപ്പോഴാണ് അവസാനത്തെ രണ്ടു ബൈക്ക് മോഷ്ടിച്ചത് പറയുന്നത്. ചെങ്ങന്നൂർ ടൗണിന് അടുത്തു തന്നെ ഒളിപ്പിച്ചു വച്ചിരിക്കുന്ന ഇടവും കാണിച്ചു കൊടുത്തു. മോഷണത്തിൽ നിന്ന് വിരമിക്കുന്നതിന്റെ ഭാഗമായി നടത്തിയ കുറ്റസമ്മതമാണെങ്കിലും മോഷണം കുറ്റകരം തന്നെ ആയതിനാൽ കേസ് എടുത്ത് റിമാൻഡിൽ അയച്ചു. പോകാൻ നേരം പൊലീസുകാരുടെ കൈയിൽ ചുറ്റിപ്പിടിച്ച് ബിനു ഇങ്ങനെ പറഞ്ഞു: നന്ദി. ഇനി ഞാൻ ഈ തൊഴിൽ ചെയ്യില്ല.

- Advertisement -

മോഷ്ടിക്കുന്ന ബൈക്കിൽ കറങ്ങി നടന്ന് വീട്ടമ്മമാരുടെ മാല പൊട്ടിക്കുന്നതായിരുന്നു ഇയാളുടെ പതിവെന്ന് ഡിവൈ.എസ്‌പി പറഞ്ഞു. മുൻപ് പത്തനംതിട്ടയിൽ ജോലി ചെയ്യുന്ന സമയത്താണ് ബിനുവിനെ പല തവണ അറസ്റ്റ് ചെയ്തിട്ടുള്ളത്. ഒരിക്കൽ പിടിയിലാകുമ്പോൾ ഇയാൾക്ക് പ്രായപൂർത്തിയാകാൻ ഒരു മാസം മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. തന്നെ രേഖകളിൽ പ്രായപൂർത്തിയായെന്ന് കാണിച്ച് റിമാൻഡ് ചെയ്യാൻ ഇയാൾ ആവശ്യപ്പെട്ടിരുന്നതായും ഡിവൈ.എസ്‌പി ഓർക്കുന്നു. ഇപ്പോഴത്തെ പശ്ചാത്താപ കുറ്റസമ്മതം വിശ്വസനീയമാണോയെന്ന് കണ്ടറിയേണ്ടി വരും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week