30 C
Kottayam
Sunday, May 12, 2024

ഷാരോൺരാജ് വധക്കേസ്: പോലീസിനെ നേരിടാന്‍ ബന്ധുക്കള്‍ക്ക് പരിശീലനം നല്‍കി ഗ്രീഷ്മ,പ്രതിയെ കസ്റ്റഡിയില്‍ വാങ്ങും ,ഗ്രീഷ്മയുടെ അമ്മയേയും അമ്മാവനേയും എത്തിച്ച് തെളിവെടുപ്പ്

Must read

തിരുവനന്തപുരം : പാറശ്ശാല ഷാരോൺ രാജ് വധക്കേസിൽ അറസ്റ്റിലായ ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവൻ നിര്‍മ്മൽ കുമാര്‍ എന്നിവരുമായി ഇന്ന് അന്വേഷണസംഘം തെളിവെടുപ്പ് നടത്തും. രാമവര്‍മ്മൻചിറയിലെ ഗ്രീഷ്മയുടെ വീട്ടിലെത്തിയാകും തെളിവെടുപ്പ്. തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിനാണ് ഇരുവരേയും പ്രതിചേര്‍ത്തത്. ഗ്രീഷ്മയുടെ അച്ഛനേയും മറ്റൊരു ബന്ധുവിനേയും ഒരുവട്ടം കൂടി ചോദ്യം ചെയ്യും. 

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസിയുവിലുള്ള രേഷ്മയെ ഇന്നലെ രാത്രി റിമാൻഡ് ചെയ്തിരുന്നു. 24 മണിക്കൂര്‍ നിരീക്ഷണത്തിലുള്ള ഗ്രീഷ്മയെ ആശുപത്രി സെല്ലിലേക്കോ ജിയിലിലേക്കോ മാറ്റും. ഡിസ്ചാർജ് ചെയ്യണോ എന്നതിൽ മെഡിക്കൽ ബോർഡ് തീരുമാനമെടുക്കും.ഗ്രീഷ്മയെ കസ്റ്റഡിയിലെടുക്കാനുള്ള അപേക്ഷ അന്വേഷണസംഘം കോടതിയിൽ നൽകും. സംഭവ ദിവസം ഷാരോൺ രാജ് ധരിച്ച വസ്ത്രം ഫോറൻസിക് പരിശോധനയ്ക്കായി കുടുംബം അന്വേഷണസംഘത്തിന് കൈമാറും.

മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോൾ ഷാരോണിനെ ഒഴിവാക്കാൻ വേണ്ടിയായിരുന്നു കൊലപാതകമെന്നും കഷായത്തിൽ വിഷം കലർത്തി നല്‍കുകയായിരുന്നുവെന്നുമാണ് ​ഗ്രീഷ്മ പൊലീസിനോട് കുറ്റസമ്മതം നടത്തിയത്. തുരിശിന്‍റെ (കോപ്പർ സൽഫേറ്റ്) അംശം കഷായത്തിൽ ഉണ്ടായിരുന്നു. പോസ്റ്റുമോർട്ടം നടത്തിയ ഡോക്റുടെ മൊഴിയും കേസന്വേഷണത്തില്‍ നിർണായകമായി.

പലതവണ അഭ്യർത്ഥിച്ചിട്ടും തന്റെ സ്വകാര്യ ദൃശ്യങ്ങൾ തിരികെ നൽകാത്തതിന്റെ വൈരാഗ്യമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നു ജെ.പി.ഷാരോൺ രാജിലെ കൊലക്കേസ് പ്രതി ഗ്രീഷ്മയുടെ മൊഴി എത്തുമ്പോൾ അതും പ്രതിയെ രക്ഷിച്ചെടുക്കാനുള്ള സംശയമാണോ എന്ന് ആശങ്ക. സ്വകാര്യ ദൃശ്യങ്ങൾ കണ്ടെത്തിയില്ലെങ്കിൽ കേസ് തന്നെ അപ്രസക്തമാകും. ആത്മഹത്യ ചെയ്യുമെന്നു ഭീഷണിപ്പെടുത്തിയിട്ടും ഇവ തിരിച്ചു തന്നില്ല. പ്രതിശ്രുത വരന് ഈ ദൃശ്യങ്ങൾ നൽകുമോയെന്നു പേടിച്ചു. അങ്ങനെയാണു ഷാരോണിനെ ഇല്ലാതാക്കാൻ തീരുമാനിച്ചതെന്നും ഒറ്റയ്ക്കാണു കൃത്യം ചെയ്തതെന്നും ഗ്രീഷ്മ പൊലീസിനു മൊഴി നൽകി. ഇത് വീട്ടുകാരെ കൊലയിൽ നിന്ന് രക്ഷിച്ചെടുക്കാനുള്ള ശ്രമമാണ്.

ഗ്രീഷ്മയും അമ്മയും തമ്മിലുള്ള സംസാരത്തിന്റെ ഓഡിയോയും ഇതിനിടെ പുറത്തു വന്നു. ഷാരോണുമായുള്ള ബന്ധം അവസാനിപ്പിച്ചില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്നാണു കരഞ്ഞു കൊണ്ട് അമ്മ പറയുന്നത്. ഈ ഓഡിയോ ഗ്രീഷ്മ ഷാരോണിന് അയച്ചു കൊടുത്തിരുന്നു. കുടുംബം ആസൂത്രണം ചെയ്ത പദ്ധതിയുടെ ഭാഗമായിരുന്നു ഇതെല്ലാമെന്നാണു യുവാവിന്റെ ബന്ധുക്കൾ ആരോപിക്കുന്നത്. ഗ്രീഷ്മയുടെ നിർദ്ദേശാനുസരണം വീട്ടിലെത്തിയ ഷാരോണിനെ അമ്മയും അച്ഛനും കണ്ടിരുന്നു. എന്നാൽ മകൾ മാത്രമാണ് ആ വീട്ടിൽ ഉള്ളതെന്ന് അറിയാമായിരുന്നിട്ടും കാമുകൻ അങ്ങോട്ട് പോകുന്നതു കണ്ട് അമ്മ ഒന്നും കണ്ടില്ലെന്ന് നടിച്ചു മാറികൊടുത്തു. ഇതാണ് കൊലപാതകത്തിന് കാരണമായത്. വ്യക്തമായ ഗൂഢാലോചന തന്നെ ഇതിന് പിന്നിലുണ്ട്.

ഷാരോണിനു നൽകിയ കഷായത്തിൽ ചേർത്ത കളനാശിനിയുടെ കുപ്പി പറമ്പിലേക്ക് എറിഞ്ഞെന്നും അമ്മാവൻ അതെടുത്തു മാറ്റിയെന്നുമാണു ഗ്രീഷ്മയുടെ മൊഴി. അന്വേഷണം വഴിതിരിക്കുന്നതെങ്ങനെയെന്നും പിടിക്കപ്പെട്ടാൽ എങ്ങനെയൊക്കെ മൊഴി നൽകണമെന്നും ഇന്റർനെറ്റിൽ ഗ്രീഷ്മ തിരഞ്ഞിട്ടുണ്ടെന്ന് അന്വേഷണോദ്യോഗസ്ഥർക്കു വിവരം ലഭിച്ചു. പൊലീസിനോട് എന്തു പറയണമെന്നു ബന്ധുക്കളെ ഗ്രീഷ്മ പരിശീലിപ്പിക്കുകയും ചെയ്തിരുന്നു. അത്രയും ക്രൂരയായ കുറ്റവാളിയാണ് ഗ്രീഷ്മ. അതുകൊണ്ട് തന്നെ ഭാവിയിൽ രക്ഷപ്പെടാനുള്ള എല്ലാ പഴുതുമൊരുക്കിയാണ് മൊഴി നൽകൽ. ഇതിനൊപ്പം കേസിന്റെ ഓരോ ഘട്ടവും വിശദീകരിക്കുന്ന സിഐയുടെ കുറ്റസമ്മത മൊഴി വാട്‌സാപ്പിൽ പ്രചരിക്കുന്നു. ഇതിന് വിരുദ്ധമായി എസ് ഐ മാധ്യമങ്ങളിൽ പ്രതികരിച്ചിരിക്കുന്നു. ഇതെല്ലാം കോടതിയിൽ ഗ്രീഷ്മയ്ക്ക് രക്ഷപ്പെടാൻ പഴുതായി മാറുകയും ചെയ്യും.

ഷാരോണിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഗ്രീഷ്മയുടെ മാതാപിതാക്കളെയും അമ്മാവനെയും ഒന്നിച്ചും വെവ്വേറെയും പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. കൃത്യത്തിൽ ഇവരുടെ പങ്ക് തെളിഞ്ഞിട്ടുണ്ട്. അമ്മാവന്റെ മകളുടെ പങ്കും അന്വേഷിക്കുന്നു. സംഭവത്തിൽ ഗ്രീഷ്മയുടെ അമ്മയ്ക്കു പങ്കുണ്ടെന്നു ഷാരോണിന്റെ മാതാപിതാക്കൾ ആവർത്തിച്ചു. നെയ്യാറ്റിൻകര ഡിവൈഎസ്‌പി ഓഫിസിലെത്തി ഇവർ മൊഴി നൽകി. ഒക്ടോബർ 14 ന് ഗ്രീഷ്മയുടെ വീട്ടിൽ പോയപ്പോൾ ഷാരോൺ കൊണ്ടുപോയ ബാഗ് ഹാജരാക്കി. അന്നു ധരിച്ച വസ്ത്രങ്ങളും ഹാജരാക്കാൻ ക്രൈംബ്രാഞ്ച് നിർദ്ദേശിച്ചു. വസ്ത്രങ്ങൾ ഫൊറൻസിക് പരിശോധനയ്ക്ക് അയക്കും. എഎസ്‌പി സുൾഫിക്കറിന്റെ നേതൃത്വത്തിലുള്ള സംഘമാണു നെയ്യാറ്റിൻകര ഡിവൈഎസ്‌പി ഓഫിസിൽ ഇവരുടെ മൊഴി രേഖപ്പെടുത്തിയത്.

ഗ്രീഷ്മയും ഷാരോൺ രാജും രഹസ്യമായി നടത്തിയ താലികെട്ടലിന്റെ വിഡിയോ പുറത്തു വന്നിരുന്നു. ‘ഇന്നു നമ്മുടെ കല്യാണമാണ്’ എന്നു ഷാരോൺ പറയുന്നതും ഇരുവരും ചിരിക്കുന്നതുമാണു ഷാരോണിന്റെ ബന്ധുക്കൾ പുറത്തുവിട്ട വിഡിയോയിലുള്ളത്. കഴിഞ്ഞ മേയിലാണു ഷാരോണിന്റെ വീട്ടിൽ ഇതു ചിത്രീകരിച്ചത്. താൻ ഷാരോണിന്റെ വീട്ടിൽ ഉള്ളപ്പോഴാണ് ഇരുവരും താലി കെട്ടിയതെന്നു ബന്ധുവായ സജിൻ പറഞ്ഞു. ആദ്യ ഭർത്താവ് മരിച്ചു പോകുമെന്നു ജാതകത്തിലുള്ളതായി ഗ്രീഷ്മ പറഞ്ഞിരുന്നു. ഇതു വിശ്വസിക്കാത്ത ഷാരോൺ, മരിക്കുന്നെങ്കിൽ താൻ മരിക്കട്ടെ എന്നു പറഞ്ഞു താലി കെട്ടിയതാണെന്നാണു ഗ്രീഷ്മ പൊലീസിനോടു പറഞ്ഞത്.

വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങിയാണു സൈനികനുമായി വിവാഹനിശ്ചയം നടത്തിയതെന്നും ഷാരോണിനോടാണു സ്‌നേഹമെന്നും പറഞ്ഞിരുന്നു. അതു ബോധ്യപ്പെടുത്താൻ കല്യാണം കഴിക്കാമെന്നു സമ്മതിച്ചതാണെന്നും ഗ്രീഷ്മ പറഞ്ഞു. ഫെബ്രുവരിയിലായിരുന്നു വിവാഹ നിശ്ചയം. അതിന് ശേഷം സൈനികനുമായും ഗ്രീഷ്മ കറങ്ങിയിരുന്നു. ഷാരോൺ ഗുരുതരാവസ്ഥയിൽ കഴിയവെ, കഷായത്തിൽ സംശയം പ്രകടിപ്പിച്ച ബന്ധുവിനോട്, താലി കെട്ടി കുങ്കുമം ചാർത്തിയ ആളിനോട് അങ്ങനെ ചെയ്യുമോയെന്നാണു ഗ്രീഷ്മ ചോദിച്ചത്. ഷാരോൺ മരിച്ചാൽ, നിശ്ചയിച്ച കല്യാണം നടക്കുമെന്ന വിശ്വാസത്തിലാണു ജാതകകഥ പറഞ്ഞു താലി കെട്ടിയതെന്നാണു യുവാവിന്റെ ബന്ധുക്കളുടെ ആരോപണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week