ആളൊഴിഞ്ഞ ക്ലാസ്മുറിയിൽ വെച്ച് വിദ്യാർത്ഥിയെ അധ്യാപിക ചുംബിച്ചു, ദൃശ്യങ്ങൾ പകർത്തി മറ്റൊരു വിദ്യാർത്ഥി

മൈസൂരു: സ്‌കൂളില്‍ വെച്ച് വിദ്യാര്‍ഥിയെ ചുംബിച്ച അധ്യാപികയ്‌ക്കെതിരെ നടപടിക്കൊരുങ്ങി സ്‌കൂൾ അധികൃതർ. സംഭവത്തിലെ വസ്തുത പുറത്തുകൊണ്ടുവരാൻ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസവകുപ്പ്. മൈസൂരു ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. ആളൊഴിഞ്ഞ ക്ലാസ്മുറിയിൽ വെച്ച് ആണ് അധ്യാപിക വിദ്യാർത്ഥിയെ ചുംബിച്ചത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് വകുപ്പ് തല അന്വേഷണത്തിന് ഉത്തരവായത്.

ആരുമില്ലാത്ത ക്ലാസ് മുറിയിൽ വെച്ച് അധ്യാപിക വിദ്യാർത്ഥിയെ ചുംബിക്കുകയായിരുന്നു. മറ്റൊരു വിദ്യാർത്ഥി ഇത് തന്റെ മൊബൈൽ ഫോണിൽ ചിത്രീകരിച്ചു. ശേഷം സോഷ്യൽ മീഡിയകളിൽ പ്രചരിപ്പിച്ചു. ഇതോടെ നാട്ടുകാര്‍ അധ്യാപികയ്‌ക്കെതിരേ സ്‌കൂള്‍ അധികൃതര്‍ക്ക് പരാതി നല്‍കി. തുടര്‍ന്നാണ് വിദ്യാഭ്യാസവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടത്. അധ്യാപികയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ അറിയിച്ചു.

പ്രകൃതിവിരുദ്ധ ലൈംഗികതയിൽ ഏർപ്പെടാൻ വിസമ്മതിച്ച ആൺകുട്ടിയെ യുവാവ് കുത്തിക്കൊന്നു. ഛത്തീസ്‌ഗഡിലെ ബെമെതാര ജില്ലയിലാണ് സംഭവം നടന്നത്. കൊലപാതകത്തിൽ പങ്കജ് വിശ്വകർമ എന്ന 20 -കാരനെ പോലീസ് അറസ്റ്റ് ചെയ്തു.

പങ്കജ് കുട്ടിയെ കഴിഞ്ഞ ദിവസം ബിജാഭതാ മുറും ഖനിക്കടുത്തുള്ള വിജനമായ സ്ഥലത്തേയ്ക്ക് കൂട്ടിക്കൊണ്ട് പോയിരുന്നു. ഇവിടെ വെച്ച് കുട്ടിയോട് പങ്കജ് പ്രകൃതിവിരുദ്ധ ലൈംഗികതയിൽ ഏർപ്പെടാൻ നിർബഡിച്ചു. എന്നാൽ, ഇത് എതിർത്തതോടെ കുട്ടിയെ മാരകായുധം ഉപയോഗിച്ച് പങ്കജ് കുത്തിക്കൊല്ലുകയായിരുന്നു. തുടർന്ന് മൃതദേഹം ഒളിപ്പിച്ചതിന് ശേഷം കടന്നുകളയുകയും ചെയ്തു. എന്നാൽ, കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പങ്കജ് അറസ്റ്റിലാവുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News