25.5 C
Kottayam
Saturday, June 6, 2026

‘ഉമ്മയ്ക്ക് സുഖമല്ലേ’: ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രത്തിന് അശ്ളീല കമന്റിട്ട യുവാവിന് മറുപടിയുമായി സുബി സുരേഷ്

Must read

കൊച്ചി:നടിമാർ സോഷ്യൽ മീഡിയകളിൽ പങ്കുവെയ്ക്കുന്ന ചിത്രങ്ങൾക്ക് താഴെ അശ്ളീല
കമന്റുകളുമായി ഞരമ്പൻമാർ പ്രത്യക്ഷപ്പെടാറുണ്ട്. ഇത്തരം അധിക്ഷേപ, അശ്ളീല കമന്റ് ഇടുന്നവർക്ക് അതേ രീതിയിൽ തന്നെ ചില നടിമാർ മറുപടി നൽകാറുണ്ട്. അത്തരത്തിൽ തന്റെ ചിത്രത്തിന് അശ്ളീല കമന്റിട്ടയാൾക്ക് ചുട്ടമറുപടി നൽകിയിരിക്കുകയാണ് ടെലിവിഷന്‍ താരവും നടിയുമായ സുബി സുരേഷ്.

രസകരമായ പല ചിത്രങ്ങളും ഈയടുത്ത് സുബി ഫെയ്സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പങ്കുവച്ചിരുന്നു. പല ചിത്രങ്ങളും വലിയ രീതിയില്‍ ആരാധകര്‍ ഏറ്റെടുക്കുമ്പോള്‍ ചില ചിത്രങ്ങള്‍ക്ക് താഴെ മോശം കമന്റുകളുമായി ചിലര്‍ എത്താറുണ്ട്. അങ്ങനെയൊരു കമന്റിന് വായടപ്പിക്കുന്ന മറുപടി നല്‍കിയിരിക്കുകയാണ് സുബി ഇപ്പോള്‍.

- Advertisement -

യു.എസ്.എ യിൽ സന്ദർശനം നടത്തിയപ്പോഴെടുത്ത ചിത്രമായിരുന്നു ഇത്തവണ നടി പങ്കുവെച്ചത്. ഈ ചിത്രത്തതിന് താഴെ അശ്ളീല കമന്റുമായി എത്തിയ യുവാവിനാണ്‌ താരം മറുപടി നൽകിയത്. ‘നിങ്ങൾ പൊത്തി പിടിച്ച ഈ സ്ഥലത്തെ കുറിച്ചാണോ ചോദിച്ചത്’ എന്ന് ചോദിച്ച യുവാവിനോട് ‘ഉമ്മയ്ക്ക് സുഖമല്ലേ’ എന്ന് സുബി തിരിച്ച് ചോദിച്ചു. ഇതോടെ, യുവാവ് കമന്റ് മുക്കി രക്ഷപെടുകയായിരുന്നു. എന്നിരുന്നാലും കമന്റിന്റെ സ്‌ക്രീൻ ഷോട്ടുകൾ സോഷ്യൽ മീഡിയകളിൽ ധാരാളമായി പ്രചരിക്കുന്നുണ്ട്. സ്ത്രീകളെ അപമാനിക്കുന്ന ഇവമ്മാർക്ക് ഇത്തരം മറുപടി തന്നെ നൽകണമെന്നാണ് ചിലർ പറയുന്നത്.

- Advertisement -

കഴിഞ്ഞ ആഴ്ച, ‘കൊച്ചിയിലെ ഫ്രീക്കത്തി’ എന്ന എന്ന ക്യാപ്ഷനോടെ സുബി ഫെയ്സ്ബുക്കില്‍ പങ്കുവച്ച ചിത്രത്തിനു താഴെ മാത്യു മാത്യു എന്ന് പേരായ ഒരു ഐഡിയില്‍ നിന്ന് വന്നിരിക്കുന്ന മോശം കമന്റിനും താരം മറുപടി നൽകിയിരുന്നു. ‘പോയി ചാവടി’ എന്നായിരുന്നു ഇയാളുടെ കമന്റ്. ഉടനെ സുബിയുടെ റിപ്ലെ എത്തി. ‘നീ പോയി ചാവടാ’ എന്നാണ് സുബി ഇതിനു നല്‍കിയ മറുപടി. സുബിയുടെ മറുപടി ആരാധകരും ഏറ്റെടുത്തു. ഇയാള്‍ ചോദിച്ചു വാങ്ങിയ മറുപടി എന്നാണ് പലരുടേയും അഭിപ്രായം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week