‘പ്രണയാര്‍ദ്രയായ കന്യാസ്ത്രീകള്‍,അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യല്‍മീഡിയ

കൊച്ചി: സോഷ്യല്‍ മീഡിയകള്‍ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായ ഈ കാലത്ത് എന്തിനും ഏതിനും ഫോട്ടോഷൂട്ടുകള്‍ നടത്തുന്നത് സ്ഥിരം കാഴ്ചയാണ്. ചില ഫോട്ടോഷൂട്ടുകള്‍ എല്ലാം ഇരുകൈയും നീട്ടിയാണ് മലയാളികള്‍ സ്വീകരിക്കുന്നത്. അത്തരത്തില്‍ ഒരു ഫോട്ടോഷൂട്ട് ആണ് ഇപ്പോള്‍ വൈറലാകുന്നത്. സെലിബ്രിറ്റികളുടെ ചിത്രങ്ങള്‍ പകര്‍ത്തിയ യാമി ആണ് വൈറല്‍ ഫോട്ടോഷൂട്ടിന്റെയും പിന്നില്‍. ‘പ്രണയാര്‍ദ്രയായ കന്യാസ്ത്രീകളെ’ ആണ് ഫോട്ടോഷൂട്ടില്‍ കാണാനാകുന്നത്.

നിരവധി ആളുകളാണ് ഇപ്പോള്‍ ഈ ഫോട്ടോഷൂട്ടിനെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്. കാലം മാറുന്നതിനനുസരിച്ച് സമൂഹം മാറുമെന്നും അതിനെ സഹായിക്കുന്നത് ഇത്തരത്തിലുള്ള മികച്ച കാഴ്ചപ്പാടുകളാണ് എന്നുമാണ് ഒരുകൂട്ടം ആളുകള്‍ പറയുന്നത്. അഭിനന്ദനത്തെ പോലെ തന്നെ വിമര്‍ശനവും ഉയരുന്നുണ്ട്. ഇത് മതപരമായ വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണ് എന്നാണ് ഒരു വിഭാഗം ആളുകള്‍ പറയുന്നത്. ചിത്രങ്ങള്‍ അരോചകമായി തോന്നുന്നുവെന്നും വൃതം അനുഷ്ഠിച്ച ഒരു കന്യാസ്ത്രീക്കും ഇങ്ങനെയൊരു ഫോട്ടോഷൂട്ട് ചെയ്യാന്‍ ആത്മാവാകുന്ന മനസ് അനുവദിക്കുന്നില്ലെന്നും വിശ്വാസികള്‍ പ്രതികരിക്കുന്നു.

അതേസമയം, യഥാര്‍ത്ഥ കന്യാസ്ത്രീകള്‍ അല്ല ഫോട്ടോഷൂട്ടില്‍ ഉള്ളതെന്നാണ് സോഷ്യല്‍ മീഡിയയുടെ നിരീക്ഷണം. രണ്ട് യുവതികള്‍ ഫോട്ടോഷൂട്ടിന് വേണ്ടി മാത്രം കന്യാസ്ത്രീകളുടെ വേഷം ധരിച്ചതാണെന്നും സോഷ്യല്‍ മീഡിയ നിരീക്ഷിക്കുന്നു. ഒരു മതങ്ങളെയും അവരുടെ ആചാരങ്ങളെയും അവരുടെ വിശ്വാസങ്ങളെയും ഒരിക്കലും അവഹേളിക്കരുതെന്നും കമന്റുകള്‍ ഉയരുന്നു. ഓരോ വേഷത്തിനും ഓരോ പ്രാധാന്യമുണ്ടെന്നും രണ്ടു പോലീസ് ഉദ്യോഗസ്ഥര്‍ ഇതേ ഭാവഭേദങ്ങളോടെ യൂണിഫോമില്‍ ഫോട്ടോഷൂട്ട് നടത്തിയാല്‍ അവരെ സെര്‍വീസില്‍ നിന്നും നീക്കം ചെയ്യാന്‍ അത് കാരണമായേക്കാമെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News